കൊച്ചി: യുവതികളെ ഹോട്ടല്‍ റൂമിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുകയും പണം കൊള്ളയടിക്കുകയും ചെയ്ത സംഘം പിടിയില്‍. ഓണ്‍ലൈന്‍ ലൈംഗിക വെബ്‌സൈറ്റില്‍ നിന്നു നമ്പര്‍ സംഘടിപ്പിച്ച ശേഷമാണ് ഇവര്‍ യുവതികളെ തട്ടിപ്പിനിരയാക്കിയത്. സംഭവത്തില്‍ മലപ്പുറം പൊന്നാനി പുതുപ്പൊന്നാനി ആലിക്കുട്ടിന്റെ വീട്ടില്‍ ഹിലര്‍ ഖാദര്‍ (29), ആലപ്പുഴ തുറവൂര്‍ വടശേരിക്കരി വീട്ടില്‍ ജോയല്‍ സിബി (22), മുളവുകാട് മാളിയേക്കല്‍ വീട്ടില്‍ മാക്‌സ്വെല്‍ ഗബ്രിയേല്‍ (25), കണ്ണൂര്‍ പയ്യാവൂര്‍ പൈസ ഗിരി ആക്കല്‍ വീട്ടില്‍ റെന്നി മത്തായി (37) എന്നിവരാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് ഇവര്‍ ഹോട്ടല്‍ റൂമിലെത്തി തട്ടിപ്പ് നടത്തിയത്.
ഓണ്‍ലൈന്‍ ലൈംഗിക സൈറ്റ് മുഖേന മുംബൈ സ്വദേശികളായ സഹോദരിമാരെ പ്രതികള്‍ നഗരത്തിലെ ഹോട്ടലിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഇതിന് ശേഷം ഇവര്‍ താമസിക്കുന്ന മുറിയില്‍ വൈകിട്ട് 5മണിയോട് കൂടി പ്രതികള്‍ അതിക്രമിച്ച് കയറി. മാക്‌സ്വെല്‍, ജോയല്‍ എന്നിവരാണ് ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന വ്യാജേന റൂമിലെത്തിയത്. തുടര്‍ന്നു ‘കഞ്ചാവ് ഉണ്ടോ’ എന്നു ചോദിച്ചു മുറി പരിശോധിച്ചു. പിന്നീട് ഇവര്‍ ഫോണ്‍ ചെയ്തതനുസരിച്ചു പ്രതികളായ റെന്നിയും ഹിലറും മുറിയിലെത്തി.
ഇവര്‍ സ്ത്രീകളെ മര്‍ദ്ദിച്ച ശേഷം ഫോണുകള്‍ തട്ടിപ്പറിക്കുകയും കയ്യിലുണ്ടായിരുന്ന 20,000 രൂപയോളം തുക കവരുകയുമായിരുന്നു. അതിനുശേഷം സ്ത്രീകളുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഈ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലിടുമെന്നും സ്ത്രീകളുടെ വീടുകളിലേക്ക് അയയ്ക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുത്തി 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ഹോട്ടല്‍ മാനേജരെ റൂമിലേക്കു വിളിച്ചു വരുത്തി കേസെടുക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രഹസ്യ സന്ദേശം വഴി സംഭവം അറിഞ്ഞ പോലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി ഇവരെ പിടികൂടി. ചോദ്യം ചെയ്യലിലാണ് ഇവര്‍ സ്ഥിരമായി ചെയ്ത് വരുന്ന തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments