
ദുബായ് : യുഎഇയില്‍ കാലാവസ്ഥാ മാറ്റം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പുലര്‍ച്ചെ ശക്തമായ മൂടല്‍മഞ്ഞ് തുടരുന്നു. പലയിടങ്ങളിലും രാവിലെ 10വരെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. വടക്കന്‍ എമിറേറ്റുകളിലെ ഉള്‍പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴയുമുണ്ട്.
Read Also : ക്യാര്‍ ചുഴലിക്കാറ്റ് യുഎഇയെ ബാധിയ്ക്കുമോ ? യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു
അതേസമയം, അറബിക്കടലില്‍ രൂപംകൊണ്ട ചുഴലിക്കൊടുങ്കാറ്റ് യുഎഇക്കു ഭീഷണിയാകില്ലെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഉപഗ്രഹ ചിത്രങ്ങളുടെയും മറ്റു നൂതന സംവിധാനങ്ങളുടെയും സഹായത്തോടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. തല്‍ക്കാലം ഭീഷണിയല്ലെന്നും കാറ്റിന്റെ ദിശ നിരീക്ഷിച്ചുവരികയാണെന്നും വ്യക്തമാക്കി.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ക്യാര്‍ ചുഴലിക്കാറ്റ് കാറ്റഗറി ഒന്ന് വിഭാഗത്തില്‍പ്പെടുന്നതാണ്. 140-150 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുക. മഴ മേഘങ്ങളും ഒപ്പമുണ്ടാകുന്നതിനാല്‍ രാജ്യത്ത് കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.
Post Your Comments