കോട്ടയം: എന്‍എസ്എസ് രാഷ്ട്രീയമായി സമദൂരത്തില്‍ നിന്നു ശരിദൂരത്തിലേക്കു മാറിയ നിലപാടു ശരിയാണെന്നു കാലം തെളിയിക്കുമെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അവിടെ രാഷ്ട്രീയത്തിനോ സമുദായത്തിനോ ആയിരിക്കില്ല സാമൂഹിക നീതിക്കായിരിക്കും ജനങ്ങള്‍ പ്രാധാന്യം കല്‍പിക്കുക.
വിശ്വാസസംരക്ഷണത്തിനും മുന്നാക്കവിഭാഗങ്ങള്‍ക്കു നീതി ലഭിക്കുന്നതിനുമാണു ശരിദൂരം എന്ന നിലപാടു സ്വീകരിച്ചത്. ഉപതിരഞ്ഞെടുപ്പുകളുടെ ഫലം എന്തായാലും സാമൂഹിക നീതിക്കു പ്രാധാന്യം നല്‍കുന്ന നിലപാടില്‍ മാറ്റമില്ല. രാഷ്ട്രീയമായി ഇഷ്ടമുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു വിലക്കൊന്നുമില്ല.
വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിച്ചില്ല എന്നതാണു ശരിദൂരത്തിലേക്കു മാറാനുള്ള പ്രധാന കാരണം. ആ നിലപാട് നാടിന്റെ നന്മയ്ക്കു വേണ്ടിയാണ്.മുന്നാക്കം എന്നു പറഞ്ഞാല്‍ നായര്‍ സമുദായം മാത്രമല്ല, 167 ജാതികള്‍ ഉണ്ട്. അവരോടു സര്‍ക്കാര്‍ കാണിക്കുന്ന അനീതിക്കും അവഗണനയ്ക്കും എതിരെയാണ് എന്‍എസ്എസ് പ്രതികരിച്ചത്. ഈ എതിര്‍പ്പു സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി അനര്‍ഹമായി എന്തെങ്കിലും നേടുന്നതിനോ വഴിവിട്ടുള്ള ആനുകൂല്യങ്ങള്‍ക്കോ വേണ്ടിയല്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
Post Your Comments