ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം, സെൻട്രൽ സെക്രട്ടേറിയറ്റ് നവീകരണം എന്നിവയടങ്ങുന്ന ബൃഹത് പദ്ധതിക്കു നരേന്ദ്ര മോദി സർക്കാർ രൂപം നൽകി. 12,450 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി പൂർത്തിയാക്കാൻ 4 വർഷമെങ്കിലും വേണ്ടി വരും.2022 ലെ പാർലമെന്റ് സമ്മേളനം പുതിയ മന്ദിരത്തിൽ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.രൂപകൽപന 250 വർഷം മുന്നിൽക്കണ്ട് കൊണ്ടാണ്. നിലവിലുള്ള പാർലമെന്റ് മന്ദിരം പൊളിക്കില്ല.
പലയിടത്തായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ ഇവിടേയ്ക്കു മാറ്റും. പ്രതിമാസം 1000 കോടി രൂപ ലാഭം ഇതിലൂടെ ലഭിക്കും.രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെ രാജ്പഥിന്റെ ഇരുവശങ്ങളിലുമായി പുതിയ കെട്ടിടങ്ങൾ നിർമിക്കും. ഇവയും വിവിധ ഓഫിസുകൾക്കു വേണ്ടിയാണ്.അടുത്ത മേയിൽ നിർമാണം തുടങ്ങും. പദ്ധതിയുടെ കൺസൽറ്റൻസി കരാർ 229.7 കോടി രൂപയ്ക്ക് ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായ എച്ച്സിപി ഡിസൈൻ പ്ലാനിങ് കമ്പനിക്കു നൽകി.
സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ട് ഡയറക്ടർ ഡോ. പി.എസ്.എൻ. റാവു അധ്യക്ഷനായ സമിതിയാണ് കൺസൽറ്റൻസിയെ തിരഞ്ഞെടുത്തതെന്നു നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.
Post Your Comments