Latest NewsIndiaNews

സീറ്റ് കുറഞ്ഞുവെന്ന നഷ്ടമല്ല, മറിച്ച് ഭരണം തിരികെ കിട്ടിയെന്ന നേട്ടത്തെ കുറിച്ച് ചിന്തിക്കാൻ ബിജെപിക്കാരോട് മോദിയും, ഷായും

ന്യൂഡൽഹി: സീറ്റ് കുറഞ്ഞുവെന്ന നഷ്ടമല്ല, മറിച്ച് ഭരണം തിരികെ കിട്ടിയെന്ന നേട്ടത്തെ കുറിച്ച് ചിന്തിക്കാൻ ബിജെപിക്കാരോട് മോദിയും, ഷായും പറഞ്ഞു. പാർട്ടിക്കു പുറത്ത് അതു പ്രതിരോധത്തിന്റെ ഭാഷയാണ്, പാർട്ടിക്കുള്ളിൽ സമാശ്വാസത്തിന്റെയും. എങ്കിലും, പാർട്ടിക്കുള്ളിൽ വിമർശനസ്വരങ്ങൾ ഉയരുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വലിയ വിജയത്തിന്റെ ബലത്തിൽ കേന്ദ്രത്തിലെ സഖ്യകക്ഷികളോട് കടുത്ത സ്വരത്തിലാണ് ബിജെപി സംസാരിച്ചിരുന്നത്. രണ്ടാം മോദി മന്ത്രിസഭയുടെ രൂപീകരണത്തിലാണ് അത് ഏറെ വ്യക്തമായത്.

ALSO READ: മിസോറം ഗവര്‍ണ്ണറായി നിയമിതനായ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി

ലോക്സഭയിലെ ബലത്തിന്റെ പേരിൽ ബിജെപിക്ക് എന്തുമാകാം എന്ന സമീപനം ഘടകകക്ഷികൾ ഇനി എളുപ്പത്തിൽ വകവച്ചുകൊടുക്കണമെന്നില്ല. പ്രത്യേകിച്ചും, സംസ്ഥാനങ്ങളിൽ. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നടക്കാത്ത നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മോദിയും ഷായും വിജയഘടകമാവില്ലെന്ന് കഴിഞ്ഞ ദിവസത്തെ ഫലങ്ങളിൽ വ്യക്തമായി. അതുകൊണ്ടു തന്നെ.

ALSO READ: 370 റദ്ദാക്കിയതിതോടെ ന്യൂനപക്ഷ അവകാശങ്ങളും തൊഴിലുകളും ലഭിക്കുമെന്ന പ്രതീക്ഷയോടെ ജമ്മുകശ്മീരിലെ സിഖുകാര്‍

ശിവസേന ഇന്നലെത്തന്നെ ബിജെപിയെ വിമർശിച്ചു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പുള്ള ബിഹാറിൽ മുഖ്യകക്ഷിയായ ജെഡിയു അയോധ്യാ വിഷയത്തിൽ ബിജെപിയോടു യോജിക്കുന്നില്ല. ഈ വിഷയത്തിൽ വരാനുള്ള സുപ്രീം കോടതി വിധി നിർണായകമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button