GulfFood & Cookery

എളുപ്പത്തില്‍ തയ്യാറാക്കാം ബദാം ഹല്‍വ

മധുര പ്രിയര്‍ക്ക് ഹല്‍വയോടിത്തിരി ആരാധന കൂടുതലാണ്. പലതരത്തിലുള്ള ഹല്‍വകള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടും. ഇതാ ഈസിയായി തയ്യാറാക്കാന്‍ കഴിയുന്ന ബദാം ഹല്‍വ

ചേരുവകള്‍
ബദാം- 1 കപ്പ്
പഞ്ചസാര- 1 കപ്പ്
പാല്‍- 1/2 കപ്പ്
നെയ്യ്- 1/2 കപ്പ്
ഏലയ്ക്കാപ്പൊടി- 1/2 ടീസ്പൂണ്‍

ALSO READ:  ഈസിയായി തയ്യാറാക്കാം രുചികരമായ ചിക്കന്‍ സമോസ

തയ്യാറാക്കുന്ന വിധം:

ചൂടുവെള്ളത്തില്‍ ബദാം ഇട്ട് ഒരുമണിക്കൂര്‍ നന്നായി കുതിര്‍ക്കുക. ഒരു മണിക്കൂറിന് ശേഷം പുറത്തെടുത്ത് ഈര്‍പ്പം മുഴുവനായും തുടച്ച് കളയുക. ഇതിനുശേഷം ബദാമില്‍ പാല്‍ ചേര്‍ത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. അടുപ്പില്‍ വെള്ളം വെച്ച് തിളച്ചതിന് ശേഷം പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് ചെറുതായി കട്ടിയായി തുടങ്ങുമ്പോള്‍ എലയ്ക്കാപ്പൊടിയും അരച്ചു വച്ചിരിക്കുന്ന ബദാം പേസ്റ്റും ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. അല്‍പം കഴിയുമ്പോള്‍ നെയ് ചേര്‍ത്ത് വീണ്ടും നല്ലതുപോലെ ഇളക്കിക്കൊണ്ടിരിക്കക. കട്ടിയാകുമ്പോള്‍ വാങ്ങിവയ്ക്കാം, തണുത്തതിനുശേഷം ഇഷ്ടമുള്ള രീതിയില്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.

ALSO READ: തയ്യാറാക്കാം ഈസി ആന്റ് ഹെല്‍ത്തി എഗ്ഗ് സാന്‍വിച്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button