Kauthuka Kazhchakal

‘ഞാന്‍ ഫിറ്റാണ്’; റോപ് ക്ലൈമ്പിങ്ങ് വീഡിയോ പങ്കുവെച്ച് കിരണ്‍ റിജിജു

ന്യൂഡല്‍ഹി: കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന്റെ ഫിറ്റ്‌നെസ് പ്രേമത്തെപ്പറ്റി എല്ലാവര്‍ക്കും അറിയാം. മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതിനായി ചില വെല്ലുവിളികള്‍ ഏറ്റെടുക്കാനും അദ്ദേഹം തയ്യാറാണ്. എന്നാല്‍ അദ്ദേഹം പങ്കുവെച്ച ഒരു വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

ALSO READ: വിപ്ലവസിംഹങ്ങളുടെ നവോഥാനത്തിന്റെ നാട്ടില്‍ ഏത് പോക്സോ കേസ് പ്രതികളും പുഷ്പംപോലെ ഊരിക്കൊണ്ടുപോകും- ഇന്നലെ സംഭവിച്ച പോലെ : അഞ്ജു പാര്‍വതി പ്രഭീഷ്

അടുത്തിടെ, റിജിജു 15,000 അടിക്ക് മുകളിലുള്ള മാഗോ-തിങ്ബുവിലേക്ക് ട്രെക്കിങ്ങ് നടത്തി ഗാന്ധി സങ്കല്‍പ് യാത്ര പൂര്‍ത്തിയാക്കിയാക്കിയിരുന്നു. അവിടെ വെച്ച് നടത്തിയ ഒരു റോപ് ക്ലൈമ്പിങ്ങിന്റെ വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ടുവിനൊപ്പമാണ് മനോഹരമായ തവാങ് മേഖലയിലൂടെ സഞ്ചരിച്ചാണ് ദിരംഗിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ മൗണ്ടെയ്നറിംഗ് ആന്‍ഡ് അലൈഡ് സ്‌പോര്‍ട്‌സില്‍ (നിമാസ്) അദ്ദേഹം എത്തിയത്. രാജ്യത്തെ പ്രൈമര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സില്‍ എത്തിയ അദ്ദേഹം വിവിധ തരത്തിലുള്ള പരിശീലനങ്ങളും കോഴ്‌സുകളും പരിശോധിക്കുന്നതിനിടയില്‍ റോപ് ക്ലൈമ്പിങ്ങില്‍ അരക്കൈ നോക്കുകയായിരുന്നു. ഇതിന്റെ വീഡിയോ അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button