കാസർഗോഡ് : ശക്തമായ മഴ തുടരുന്നതിനാൽ കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും (ഒക്ടോബർ 26 ശനിയാഴ്ച്ച) അവധി പ്രൊഫഷണൽ കോളേജുകള്‍, അംഗൻവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. കലാമേളകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താൻ പാടുള്ളതല്ലെന്നും, കലാമേളകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താൻ പാടുള്ളതല്ലെന്നും, നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
https://www.facebook.com/KasaragodCollector/posts/896591997387360?__xts__%5B0%5D=68.ARDHK8GiAjl_h1idmkQ0ve0pDJ3Vef3lQlil1guWecTMp_1ThcYIcgnDrqFm04A5YP8cZjMgKKacuEg7z0EP9TjnlI9sYTwZTRz1sAceYSci4V5xNWgc5LsbkcVx2C_pS_3sPTlb0lvBQC8ONKCjF44pF3A_RZhtVXPAuiqxyTR3Al6phCaX1scjW__mKj3kxPgVsnbN1oTgQ3kB74d9-h81Ihxqd5rIoPK9GRpELr6Zi-MAMLdAH4vlCCqV1-jzMpII_4fIh5iPs8uPHGdwFOQvST0CYFh8TB_4DZe4lL0H3CsbnBoIZ7fV60e9yT7yP4lyY2uu5sTXBOCnyAk&__tn__=-R
അറബിക്കടലിൽ രൂപംകൊണ്ട ക്യാർ ചുഴലിക്കാറ്റിനെ തുടർന്ന് കാസര്‍ഗോഡ് ജില്ലയിൽ ശക്തമായ കാറ്റും, മഴയും തുടരുന്നു. കഴിഞ്ഞ ദിവസം ഉപജില്ല കലോത്സവ വേദി കാറ്റിൽ തകർന്നു വീണിരുന്നു. കാസർഗോഡ് കൊളത്തൂർ ഗവ.ഹൈസ്കൂളിൽ മത്സരം നടന്നുകൊണ്ടിരിക്കെ സംസ്കൃതോത്സവം വേദിയും പന്തലുമാണ് തകർന്നു വീണത്. അപകടം മനസിലാക്കി പന്തലിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. മരം കടപുഴകി വീണ് രാവണീശ്വരം ഹയർസെക്കന്ററി സ്കൂൾ കെട്ടിടം തകർന്നു. കാസര്‍ഗോഡ് വിത്തുത്പാദന കേന്ദ്രമടക്കം ചിലകെട്ടിടങ്ങളും വീടുകളും ഭാഗികമായി തകർന്നിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയും കാറ്റും തുടരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശം.
Also read : നിയന്ത്രണംവിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു
Post Your Comments