വാഷിങ്ടൻ: “വ്യാജ വാർത്ത വായിച്ചു മടുത്തു, ഇനി വൈറ്റ് ഹൗസിൽ പത്രം വേണ്ട”. വ്യാജ വാർത്തകൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകളാണിത്.
ഇനി മുതൽ അദ്ദേഹം കൈ കൊണ്ടു തൊടാത്ത 2 പത്രങ്ങൾ വാഷിങ്ടൻ പോസ്റ്റും ന്യൂയോർക്ക് ടൈംസും ആണ്. ഇനി മുതൽ വായിക്കുന്നത് ന്യൂയോർക്ക് പോസ്റ്റ് ആയിരിക്കും. ട്രംപിനെതിരെ വാർത്തയെഴുതുന്നതാണു വാഷിങ്ടൻ പോസ്റ്റിനെയും ന്യൂയോർക്ക് ടൈംസിനെയും നിരസിക്കാൻ കാരണം. ‘വ്യാജവാർത്താ പത്ര’ങ്ങൾ എല്ലാ വകുപ്പുകളും നിർത്തിയാൽ ജനങ്ങളുടെ നികുതിപ്പണം ലാഭിക്കാമെന്നാണു വൈറ്റ്‌ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫനി ഗ്രിഷമിന്റെ ഉപദേശം.
ഈ രണ്ടു പത്രങ്ങളുടെയും വരിസംഖ്യ വൈറ്റ്ഹൗസ് ഇനി പുതുക്കുന്നില്ലെന്നാണു ഫോക്സ് ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയത്. വൈറ്റ്ഹൗസ് മാതൃക കണ്ടുപഠിക്കാൻ മറ്റു ഫെഡറൽ ഏജൻസികളോടും ആഹ്വാനമുണ്ട്. ന്യൂയോർക്ക് പോസ്റ്റ് കൂടാതെ വോൾ സ്ട്രീറ്റ് ജേണൽ, യുഎസ്എ ടുഡേ തുടങ്ങിയ പത്രങ്ങളും ട്രംപിനു വലിയ തൃപ്തിയാണ്.
ALSO READ: മുതിർന്ന നേതാക്കളെ ഇറക്കി കോൺഗ്രസ് കൂടുതൽ ശക്തിപ്പെടുത്താൻ നീക്കവുമായി സോണിയ ഗാന്ധി
Post Your Comments