ന്യൂയോർക്ക്: മാറിടത്തിൽ ക്യാമറ ഘടിപ്പിച്ച് 29 കാരി സ്തനാര്‍ബുദ ബോധവത്ക്കരണം നടത്തി. ന്യൂയോര്‍ക്ക് സ്വദേശിനിയായ വെറ്റ്നി സെലഗ് നെഞ്ചില്‍ ഒരു ഒളികാമറയുമായി നിരത്തിലിറങ്ങുകയായിരുന്നു. എന്നാല്‍ തുറിച്ചു നോട്ടങ്ങളെക്കുറിച്ച് അറിയാനല്ല സ്തനാര്‍ബുദത്തെ കുറിച്ച് ബോധവത്ക്കരണം നടത്താനാണ് വെറ്റ്നി ഇങ്ങനെ ചെയ്തത്. മറ്റുള്ളവരുടെ മാറിടത്തേയ്ക്കല്ല, സ്വന്തം മാറിടത്തേയ്ക്ക് നോക്കൂ എന്നാണ് ഒടുവിൽ നൽകുന്ന സന്ദേശം.
ALSO READ: സ്ത്രീ ശാക്തീകരണത്തിനായി മോദിസർക്കാർ അവതരിപ്പിച്ച പദ്ധതിയെ പ്രശംസിച്ച് ബോക്സിംഗ് താരം മേരി കോം
നേരെ നോക്കി നടക്കുക മാത്രമാണ് വെറ്റ്നി സെലഗ് ചെയ്തത്. എന്നാല്‍ സ്ത്രീകള്‍ വരെ തന്റെ മാറിടത്തിലേയ്ക്ക് നോക്കുന്നത് കണ്ട് ശരിക്കും ഞെട്ടിപ്പോയി. സ്ത്രീകളും പുരുഷന്മാരും നായയും ഉള്‍പ്പെടെ വെറ്റ്നിയുടെ മാറിടത്തിലേയ്ക്ക് തുറിച്ചു നോക്കിയവരെ എല്ലാം വെറ്റ്നിയുടെ ഒളിക്യാമറ ഒപ്പിയെടുത്തു. ആരൊക്കെ തന്നെ തുറിച്ചു നോക്കിരുന്നു എന്നും മറ്റുള്ളവര്‍ എങ്ങനെയാണ് തന്നെ നോക്കിയതുമെന്നൊക്കെ വീഡിയോ കാണും വരെ തനിക്ക് അറിയില്ലായിരുന്നു എന്ന് വെറ്റ്നി പറയുന്നു.
കണ്ടപ്പോള്‍ ഇത് വളരെ രസകരമായി തോന്നി. എന്നാല്‍ അങ്ങനെയൊക്കെ താന്‍ ചെയ്തതിന് പിന്നില്‍ ഒരു നല്ല ഉദ്ദേശമുണ്ട്. എല്ലാവരും മാറിടങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് ഞാന്‍ ആണെങ്കിലും നോക്കും-ചിരിയോടെ വെറ്റ്നി പറയുന്നു. തന്റെ വീഡിയോയ്ക്ക് പോസിറ്റിവായ പ്രതികരണമാണ് ലഭിക്കുന്നത്. വീഡിയോ കണ്ട് ഒരു സ്ത്രീയെങ്കിലും മാമോഗ്രാം ചെയ്യാന്‍ ത യാറായാല്‍ താന്‍ സന്തോഷവതിയായി എന്നും വെറ്റ്നി പറയുന്നു. സ്ത്രീകള്‍ എപ്പോള്‍ സ്താര്‍ബുദത്തെക്കുറിച്ച് ബോധവതികളായിരിക്കണമെന്നും വെറ്റ്നി പറയുന്നു.
Post Your Comments