Latest NewsIndiaNews

19 കാരി കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു

ആഗ്ര•വിവാഹം കഴിക്കാൻ വിസമ്മതിച്ച കാമുകന് നേരെ ആസിഡ് എറിഞ്ഞ കേസിൽ 19 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കവർസി പോലീസ് അധികാരപരിധിയിലുള്ള അലിഗഡിലെ ജീവൻഗഡ് പ്രദേശത്താണ് സംഭവം.

ഇരയുടെ കുടുംബാംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പെൺകുട്ടി മകനുമായി ബന്ധത്തിലായിരുന്നുവെങ്കിലും ഒരു മാസം മുമ്പ് അവന്‍അവളുമായി സംസാരിക്കുന്നത് നിർത്തി. തുടര്‍ന്ന് വിവാഹം കഴിക്കാൻ പെൺകുട്ടി സമ്മർദ്ദം ചെലുത്താൻ തുടങ്ങി. എല്ലാ ദിവസവും ഫോണിൽ വിളിച്ച് തന്നെ ഉപദ്രവിക്കുകയാണെന്നും ഇരയുടെ രക്ഷിതാവ് പരാതിയില്‍ പറഞു.

വ്യാഴാഴ്ച രാവിലെയും പെണ്‍കുട്ടി വിളിച്ചു. എന്നാല്‍ കോളിനോട് മകന്‍ പ്രതികരിച്ചില്ല. പിന്നീട് മകന്‍ വീടിനടുത്തുള്ള ഒരു കടയിൽ നിൽക്കുമ്പോൾ പെണ്‍കുട്ടി ആസിഡ് എറിയുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു..

അതേസമയം, വിവാഹം കഴിച്ചില്ലെങ്കിൽ തന്നോടൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് യുവാവ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി ആരോപിച്ചു.

ആസിഡ് ആക്രമണം യുവാവിന്റെ കണ്ണിനെ മോശമായി ബാധിച്ചുവെന്ന് ജവഹർ ലാൽ നെഹ്‌റു മെഡിക്കൽ കോളേജിന്റെ ഡോ. എസ്.എസ് സൈദി പറഞ്ഞു . യുവാവ് ഇപ്പോഴും ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button