ചെന്നൈ•ടെലിവിഷൻ നടനെ ജോലാർപേട്ട് റെയിൽവേ സ്റ്റേഷന് സമീപം മരക്കൊമ്പിൽ തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വലസാരവാക്കം നിവാസിയായ ശശികുമാർ (43) താൻ ബെംഗളൂരുവിലേക്ക് പോകുകയാണെന്ന് ഭാര്യയോട് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത് . പകരം വെല്ലൂരിലേക്കുള്ള ബസില്‍ കയറി അംബൂരിനടുത്ത് ഇറങ്ങിയ ശശികുമാര്‍ ജോലാർപേട്ട് റെയിൽവേ സ്റ്റേഷന് സമീപം പോയി ആത്മഹത്യ ചെയ്യുകയായിരുന്നു.
ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം കണ്ടവര്‍ റെയിൽവേ ഉദ്യോഗസ്ഥരെയും പോലീസിനെയും വിവരമറിയിക്കുകയയിരുന്നു.
നിരവധി ടെലിവിഷൻ സീരിയലുകളിൽ ശശികുമാർ അഭിനയിച്ചിട്ടുണ്ടെന്നും ക്യാമറാമാനായും പ്രവർത്തിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ശശികുമാർ വിഷാദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കടുത്ത തീരുമാനത്തിന്റെ പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തി വരികയാണെന്നും സാമ്പത്തിക പ്രതിസന്ധിക്കുപുറമെ അദ്ദേഹത്തിന് മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് തങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
ശശികുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജോലാർപേട്ടിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: രാഗവി. ദമ്പതികള്‍ക്ക് ഒരു പെൺകുഞ്ഞുണ്ട്.
Post Your Comments