ന്യൂഡൽഹി: രാജ്യത്തെ ടെലികോം കമ്പനികൾ 92,000 കോടി രൂപ സർക്കാരിന് നൽകണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.കമ്പനികളുടെ മൊത്തം വരുമാനം കണക്കാക്കി (അഡ്‌ജസ്‌റ്റഡ് ഗ്രോസ് റെവന്യൂ – എ.ജി.ആർ) അധിക സ്‌പെക്‌ട്രം ഉപയോഗ ഫീസ് നൽകണമെന്ന ടെലികോം മന്ത്രാലയത്തിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം. അതേസമയം, ആറുമാസം സമയം അനുവദിക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. സമയപരിധി സംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കുമെന്നും കോടതി വ്യക്തമാക്കി.
Read also: ശ്രീകുമാർ മേനോന് എതിരായ കേസ്: ക്രൈം ബ്രാഞ്ച് നടപടികൾ വേഗത്തിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്
ഭാരതി എയർയെൽ ലൈസൻസ് ഫീസായി 21,682.13 കോടിയൂപയും, വോഡഫോൺ ഐഡിയ 19,823.71 കോടി രൂപയും റിലയൻസ് കമ്യൂണിക്കേഷൻസ് 16,546.47 കോടി രൂപയുമാണ് മുൻ കണക്കുകൾ പ്രകാരം അടയ്ക്കാനുള്ളത്. എന്നാൽ, പുതുക്കിയ എജിആർ അനുസരിച്ച് ഈ തുക ഗണ്യമായി ഉയരും. ടെലികോം സേവന മേഖലയിൽ നിന്നുള്ള വരുമാനം മാത്രം കണക്കാക്കി, എ.ജി.ആർ നിർണയിച്ച് ഫീസ് ഈടാക്കണമെന്നായിരുന്നു കമ്പനികളുടെ വാദം. എന്നാൽ, കമ്പനികളുടെ മൊത്തം വരുമാനവും കണക്കാക്കണമെന്ന് സർക്കാർ വാദിച്ചു. ഇത് സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. സ്‌പെക്‌ട്രം, ലൈസൻസ് ഫീസുകൾക്ക് പുറമേ റോമിംഗ് ചാർജുകൾ, ടെർമിനേഷൻ ഫീസ്, മറ്ര് ടെലികോം ഇതര വരുമാനം എന്നിവയും എ.ജി.ആറിൽ ഉൾപ്പെടും.
Post Your Comments