ന്യൂഡല്‍ഹി: ആയിരക്കണക്കിന് വരുന്ന റോബോട്ടുകള്‍ക്ക് ഒരേപോലെയുള്ള ഒരു മുഖം നല്‍കാന്‍ നിങ്ങള്‍ തയ്യാറാണോ. എങ്കില്‍ കാത്തിരിക്കുന്നത് വന്‍ പ്രതിഫലം. കുലീനവും സൗഹൃദപരമെന്ന് തോന്നിക്കുന്നതുമായ മുഖങ്ങളാണ് കമ്പനി തേടുന്നത്. ഇത്തരത്തില്‍ ഒരു മുഖം നല്‍കുന്നവര്‍ക്ക് 91 ലക്ഷം രൂപയാണ് കമ്പനി നല്‍കുക. ഒരു സ്റ്റാര്‍ട്ട് അപ് ടെക് കമ്പനിയാണ് ഇത്തരത്തിലുള്ളൊരു വന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.
ജിയോമിക്ക്. കോം എന്ന ടെക് കമ്പനിയാണ് പേര് പുറത്തു പറയാത്ത ഒരു റോബോട്ടിക്ക് കമ്പനിക്കായി മുഖങ്ങള്‍ അന്വേഷിക്കുന്നത്. കണ്ടാല്‍ ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനാണെന്ന് തോന്നിക്കുന്ന തരത്തിലുളളതായിരിക്കണം ഈ മുഖങ്ങള്‍. മുതിര്‍ന്നവരോട് അടുത്ത് പെരുമാറുന്നതിനാണ് കമ്പനി ഇത്തരത്തിലൊരു ആശയം അവതരിപ്പിക്കുന്നത്.
ഏകദേശം നിര്‍മ്മാണം പൂര്‍ത്തിയായ റോബോര്‍ട്ടുകള്‍ക്ക് പറ്റിയൊരു മുഖമില്ലെന്നതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ കമ്പനി ജിയോമിക്കിനെ സമീപിക്കുകയായിരുന്നു. അടുത്ത വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കി റോബേര്‍ട്ടുകള്‍ പ്രവര്‍ത്തന സജ്ജമാകും. എന്നാല്‍, റോബോട്ടുകള്‍ക്ക് ജീവിച്ചിരിക്കുന്നവരുടെ മുഖസാദൃശ്യം തന്നെ വേണമെന്നകാര്യം നിര്‍ബന്ധമാണോ എന്ന രീതിയിലുള്ള വിമര്‍ശനങ്ങളും കമ്പനിക്കെതിരെ ഉയരുന്നുണ്ട്.
എന്തുകൊണ്ട് ലോക ശ്രദ്ധ നേടിയ ഹ്യൂമനോയിഡ് റോബോട്ട് ‘സോഫിയ’യയെ പോലൊരു പുതുമുഖം റോബോട്ടുകള്‍ക്ക് നല്‍കുന്നില്ലെന്നും എത്ര രൂപ വാഗ്ദാനം ചെയ്താലും സ്വന്തം മുഖം ആരെങ്കിലും കൊടുക്കുമോ എന്നും ചിലര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പേരുവിവരങ്ങള്‍ വെളിപ്പെടുതാത്തതിനാല്‍ ഇത് തട്ടിപ്പ് കമ്പനിയാണോ എന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്.
ALSO READ: എറണാകുളം മുളന്തുരുത്തി പള്ളി കേസ് : സുപ്രധാന ഉത്തരവുമായി കോടതി
Post Your Comments