
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ കേരളത്തിനു 100 കോടി അനുവദിച്ച് കേന്ദ്രം. പൊതുജനാരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാരിനെയും മുഴുവന്‍ ടീമിനെയും അഭിനന്ദിക്കുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ ഫണ്ട് ആരോഗ്യ മേഖലയില്‍ കേരളത്തിനനുവദിക്കും. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഫണ്ടിന്റെ 10 ശതമാനമാണ് ഇന്‍സെന്റീവായി ലഭിക്കുന്നത്.
ഇത് 100 കോടിയോളം രൂപ വരും. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ അടുത്ത വര്‍ഷം ഇതിലും ഉയര്‍ന്ന ആനുകൂല്യങ്ങള്‍ നേടാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി ആശംസിച്ചു.
ഡി കെ ശിവകുമാറിന് ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് സുപ്രീം കോടതിയില്‍
ആരോഗ്യ സ്ഥാപനങ്ങളുടേയും വെല്‍നസ് സെന്ററുകളുടേയും നടത്തിപ്പ്, ദേശീയ മാനസികാരോഗ്യ പദ്ധതി പ്രകാരം ജില്ലകളെ ഉള്‍പ്പെടുത്തിയത്, ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗങ്ങളുടെ സ്‌ക്രീനിംഗ്, ഹ്യൂമണ്‍ റിസോഴ്‌സസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം നടപ്പിലാക്കല്‍, ഗ്രാമീണ, നഗര പ്രദേശങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ 2018-19 ലെ നിബന്ധനകള്‍ നീതി ആയോഗ് സ്റ്റേറ്റ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് പുരോഗതി വിലയിരുത്തിയത്.
Post Your Comments