കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് കാലിടറി. മുംബൈ സിറ്റി എഫ്.സിക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈയുടെ ജയം. 82ാം മിനുറ്റില്‍ ടുണീഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് അമീന്‍ ചെര്‍മിതിയുടെ ബൂട്ടില്‍ നിന്നാണ് മുംബൈയുടെ വിജയ ഗോള്‍ പിറന്നത്. സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.
ALSO READ: ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
നവംബര്‍ രണ്ടിന് ഹൈദരാബാദ് എഫ്.സിയുമായി എവേ ഗ്രൗണ്ടിലാണ് കേരള ടീമിന്റെ അടുത്ത മത്സരം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 28,445 പേരാണ് വ്യാഴാഴ്ച ബ്ലാസ്റ്റേഴ്‌സ്-മുംബൈ മത്സരം കാണാനെത്തിയത്. ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ തോല്‍വിയാണിത്. രണ്ടു കളിയില്‍ നിന്ന് മൂന്ന് പോയിന്റുമായി ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.
ALSO READ: പാലാരിവട്ടം പാലം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിന് പിടി വീഴുമോ? വിജിലൻസ് നടപടി കടുപ്പിച്ചു
പ്രതിരോധത്തില്‍ ജയ്റോ റോഡ്രിഗസ്, ജെസെല്‍ കാര്‍ണേയ്റോ, മുഹമ്മദ് റാകിപ്, ജിയാനി സുയിവെര്‍ലൂണ്‍ എന്നിവര്‍ നിരന്നു. മധ്യനിരയില്‍ സെര്‍ജിയോ സിഡോഞ്ച, മുഹമ്മദൗ നിങ്, ജീക്‌സണ്‍ സിങ് എന്നിവര്‍ തുടര്‍ന്നു. വശങ്ങളിലൂടെ കുതിക്കാന്‍ ഹാലീചരണ്‍ നര്‍സാരിയും പ്രശാന്തും. ആക്രമണത്തിന്റെ ചുമതല ഓഗ്ബെച്ചേ ഏറ്റെടുത്തു. വലയ്ക്കു മുന്നില്‍ ബിലാല്‍ ഖാന് രണ്ടാമൂഴം. ആദ്യ കളിയില്‍ എടികെയ്‌ക്കെതിരെ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ മാറ്റമുണ്ടായില്ല. അതേ നിരയില്‍ തന്നെ എല്‍കോ ഷട്ടോരി വിശ്വാസമര്‍പ്പിച്ചു.
Post Your Comments