ചെറിയ പ്രായത്തില്‍ അവരുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും ചേരുന്ന ഘടകങ്ങളായിരിക്കും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ ഈ ശ്രേണിയില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ് പാലും പാല്‍ ഉത്പന്നങ്ങളും. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളാല്‍ സമൃദ്ധമാണ് പാല്‍ ഉത്പന്നങ്ങള്‍.
പാല്‍, ചീസ്, യോഗര്‍ട്ട്, തൈര്, ക്രീം തുടങ്ങിയവ കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, റൈബോഫ്‌ളേവിന്‍, വൈറ്റമിന്‍ എ, ഡി, ബി12, ന്യൂട്രിയന്റ്‌സ് എന്നിവയാല്‍ സമ്പുഷ്ടമാണ്. പാലിന്റെ കൂടുതല്‍ ഗുണങ്ങളെക്കുറിച്ച് താഴെ വായിക്കാം.
പല്ലിന്റെ ആരോഗ്യത്തിനും ബലത്തിനും ഏറെ നല്ലതാണ്. പാലില്‍ അടങ്ങിയിരിക്കുന്ന കസെയ്ന്‍ എന്ന പ്രോട്ടീന്‍ ദന്തക്ഷയത്തെ ചെറുത്ത് പല്ലുകള്‍ക്ക് ഉറപ്പു നല്‍കുന്നു. പാല്‍, ചീസ്, യോഗര്‍ട്ട് എന്നിവയിലടങ്ങിയിരിക്കുന്ന കാല്‍സ്യം ഗം ഡിസീസിനെ തടയുന്നു.
കുട്ടികള്‍ക്ക് ഇട ഭക്ഷണമായി പാല്‍ നല്‍കുന്നത് വളരെ നല്ലതാണ്. പാല്‍ കുടിക്കാന്‍ ഇഷ്ടമില്ലാത്ത കുട്ടികള്‍ക്ക് സോയ മില്‍ക്ക് അല്ലെങ്കില്‍ തൈര് നല്‍കാവുന്നതാണ്. അതുമല്ലെങ്കില്‍ കുട്ടികള്‍ക്ക് അവരിഷ്ടപ്പെടുന്ന ചോക്കലേറ്റ് പോലുള്ള ഫ്‌ളേവറുകള്‍ ചേര്‍ത്തും നല്‍കാം. ചീസ് കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാണ്. ചെറു പലഹാരങ്ങള്‍ക്കിയിലോ സാന്‍ഡ്‌വിച്ചിലോ വച്ച് ചീസ് നല്‍കാം.
Post Your Comments