മുണ്ടക്കയം: വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം. കോട്ടയം കെകെ റോഡിൽ മുണ്ടക്കയത്തിനു സമീപമുള്ള ചോറ്റിയിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച്, കാർ എതിരേ വന്ന ബൈക്കിലിടിച്ചുമുണ്ടായ അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന പെരുവന്താനം സ്വദേശി ശ്രീധരൻ പിള്ള, ബൈക്ക് യാത്രികരായ കൊക്കയാർ വെബ്ലി സ്വദേശികളായ ഇടമണ്ണേൽ ഷാജി, മണ്ണാശേരിയിൽ അരുണ്‍കുമാർ എന്നിവരാണ് മരണപ്പെട്ടത്.
Also read : വാഹനാപകടം : ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
ശ്രീധരനൊപ്പം കാറിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി. ലോറിയുടെ അമിത വേഗമാണ് അപകടകാരണം എന്നാണ് വിവരം. കുമളി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് കാറിലിടിച്ചു, തുടർന്ന് കാർ ബൈക്കിലിടിക്കുകയായിരുന്നു. അപകടശേഷം ലോറി ഡ്രൈവർ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Post Your Comments