ന്യൂഡൽഹി: കഴിഞ്ഞ സീസണിലെ കളിയെക്കാൾ ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെയ്ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് പരുക്ക് പാരയാകുന്നു. രണ്ട് മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കളിച്ചത്. രണ്ടും പാക്ക്ഡായ ഹോം ഗ്രൗണ്ടിനു മുന്നിൽ. ഒരു ജയവും ഒരു തോൽവിയും. തരക്കേടില്ലാത്ത റിസൽട്ടാണ്. പിഴവുകൾ സംഭവിക്കുന്നുണ്ടെങ്കിലും പൊസിഷൻ ഫുട്ബോളിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എത്തുന്നു എന്നത് ശുഭസൂചനയാണ്. എങ്കിലും വളരെ വേഗം പരിഹരികപ്പെടേണ്ട ചില കാര്യങ്ങളുണ്ട്.
അതെസമയം, കഴിഞ്ഞ സീസണിലെ കളിയെക്കാൾ ഭേദപ്പെട്ട പ്രകടനം കളിക്കളത്തിൽ കാഴ്ച വെക്കുന്നുണ്ടെന്നത് സന്തോഷം പകരുന്നുണ്ട്. പാസിംഗ് ഗെയിമും ലിങ്കപ്പ് പ്ലേയും ഉണ്ടായി വരുന്നുണ്ട്. പ്രതിരോധത്തിലെ എക്കാലത്തെയും വിശ്വസ്തൻ സന്ദേശ് ജിങ്കൻ പരുക്കേറ്റ് ടൂർണമെൻ്റിൽ നിന്നു തന്നെ പുറത്തായിക്കഴിഞ്ഞു. അത് പരിഹരിക്കാനാവാത്ത പ്രശ്നമാണ്. പ്രതിരോധത്തിലെ പിഴവുകൾ രണ്ട് മത്സരത്തിലും കണ്ടു. സെൻ്റർ ഡിഫൻസിൽ ജിയാനി സൂയിവെർലൂണും ജെയ്രോ റോഡ്രിഗസും തമ്മിലുള്ള കൂട്ടുകെട്ട് വർക്കാവുന്നില്ല. രണ്ട് പേരും പൂർണ ഫിറ്റല്ല താനും. ഇരുവരുടെയും ഒറ്റക്കുള്ള പ്രകടനത്തിൽ പിഴവുകൾ കാണുന്നുമില്ല. ഉണ്ടെങ്കിൽ തന്നെ ജിയാനിയാണ് കുറച്ചെങ്കിലും വ്യക്തിഗത പ്രകടനത്തിൽ പിന്നാക്കം പോകുന്നത്.
Post Your Comments