കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫയര്‍മാന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. തസ്തികയില്‍ 59 ഒഴിവുകള്‍(ജനറല്‍ – 36, ഇ ഡബ്ല്യുഎസ്-5, ഒ.ബി.സി- 12, എസ്.സി – ആറ് എന്നീ വിഭാഗങ്ങളില്‍) നിലവില്‍ ഉണ്ട്. യോഗ്യത: എസ്.എസ്.എല്‍.സി, സംസ്ഥാന ഫയര്‍ഫോഴ്‌സില്‍ നിന്നും 46 വരെ ഫയര്‍ ഫൈറ്റിംഗില്‍ നേടിയിട്ടുള്ള ട്രെയിനിംഗ് അല്ലെങ്കില്‍ റെപ്യൂട്ടട് ഇന്‍സ്റ്റിറ്റിയുട്ട് നല്കുന്ന ഗവ.അംഗീകൃത കോഴ്‌സ്. സര്‍ട്ടിഫിക്കറ്റ് ഇന്‍ ന്യൂക്ലിയര്‍ ബയോളജിക്കല്‍ കൊമിക്കല്‍ ഡിഫെന്‍സ് ആന്റ് ഡാമേജ് കണ്‍ട്രോള്‍ (എന്‍ബിസിഡി) പ്രായം ഒക്‌ടോബര്‍ 18-ന് 18-30 നിയമാനുസൃത വയസ്സിളവ് ബാധകം. പ്രവൃത്തി പരിചയം: സംസ്ഥാന ഫയര്‍ ഫോഴ്‌സ് പൊതുമേഖലാ സ്ഥാപനങ്ങള്‍ , വലിയ വ്യവസായ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സായുധ സേനകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ ഫൈറ്റിംഗില്‍ നേടിയിട്ടുള്ള ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം 17,400. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്‌ടോബര്‍ 26- ന് മുമ്പ് ഹാജരാകണം.
Also read : യുവാക്കളുടെ ശ്രദ്ധയ്ക്ക് : കോട്ടയത്ത് റിക്രൂട്ട്മെന്റ് റാലിയുമായി കരസേന
ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സേഫ്റ്റി അസിസ്റ്റന്റ് (കരാര്‍ അടിസ്ഥാനത്തില്‍) തസ്തികയില്‍ 72 ഒഴിവുകള്‍ ( ജനറല്‍ – 40 ഇ.ഡബ്ല്യു.എസ് -ഏഴ്, ഒ.ബി.സി 18, എസ്.സി- ആറ്, എസ്.ടി- ഒന്ന് എന്നീ വിഭാഗങ്ങളില്‍) നിലവിലുണ്ട്. യോഗ്യത: എസ്.എസ്.എല്‍.സി യും ഗവണ്‍മെന്റ് അംഗീകൃത ഇന്‍സ്റ്റിറ്റിയൂട്ടോ പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കുന്ന സേഫ്റ്റി/ഫയര്‍ ഉള്ള ഒരു വര്‍ഷത്തെ ഡിപ്ലോമ. പ്രായം ഒക്‌ടോബര്‍ 18- ന് 18-30. നിയമാനുസൃത വയസ്സിളവ് ബാധകം. ഫാക്ടറി/പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സേഫ്റ്റിയിലുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ട്രെയിനിംഗ്. ശമ്പളം 18,400 രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്‌ടോബര്‍ 26 ന് മുമ്പ് ഹാജരാകണം.
Post Your Comments