ദിവസവും നെല്ലിക്ക കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. പുതു തലമുറക്കാര്‍ക്ക് അതിനോട് വലിയ അഭിപ്രായ വ്യത്യാസം ഇല്ലതാനും. വിറ്റാമിന്‍ സിയാല്‍ സമൃദ്ധമായ നെല്ലിക്ക ശരീരത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും നല്ലതാണ്. നെല്ലിക്ക രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖകരമാക്കുകയും കൂടാതെ കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നതിനും നെല്ലിക്ക സഹായിക്കും.
നെല്ലിക്കയിലുള്ള ആന്റി് ഓക്സിഡന്റുെകള്‍ ചര്‍മ്മം സംരക്ഷിക്കുകയും ചെയ്യുന്നു. ദിവസവും നെല്ലിക്ക കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നു മാത്രമല്ല മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇത്തരം ഒത്തിരി ഗുണവശങ്ങളുള്ള നെല്ലിക്കയുടെ ദോഷവശങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങള്‍ പറയുന്നത്, അല്പം ശ്രദ്ധയോടെ വേണം എല്ലാവരും നെല്ലിക്ക കഴിക്കാന്‍ എന്ന് തന്നെയാണ്. മൂക്കിലൂടെ രക്തസ്രാവം വരുന്ന രോഗമുളളവര്‍ നെല്ലിക്ക കൂടുതലായി കഴിച്ചാല്‍ രക്തസ്രാവം കൂടാന്‍ അത് കാരണമാകും. നെല്ലിക്ക രക്തക്കുഴലിനുളളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാണ്. തന്മൂലം രക്തയോട്ടം വര്‍ദ്ധിക്കുന്നതിനാലാണ് രക്തസ്രാവം കൂടുന്നത്.
നെല്ലിക്ക അധികമായി കഴിച്ചാല്‍ അത് ലിവര്‍ എന്‍സൈമുകള്‍ ധാരാളമായി ഉല്പാദിപ്പിക്കപ്പെടുകയും അക്കാരണത്താല്‍ കരള്‍ തകരാറിലാകാനും സാധ്യതയുണ്ട്. നെല്ലിക്ക മാത്രം കഴിച്ചാല്‍ കരള്‍ രോഗം വരില്ല എന്നാല്‍ ഇഞ്ചി നെല്ലിക്കയോടൊപ്പം ചേര്‍ത്ത് കഴിക്കുന്നത് ചിലരുടെ കരളിന്റെ് പ്രവര്‍ത്തനങ്ങളെ ബാധിക്കും.
വെറും വയറ്റില്‍ നെല്ലിക്ക കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകാറുണ്ട്. വിറ്റാമിന്‍ സിയുടെ സമ്പന്നതയാണ് നെല്ലിക്ക അധികം കഴിച്ചാല്‍ അസിഡിറ്റിയുണ്ടാകാനുളള ഹേതുവായി കാണുന്നത്.
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ നെല്ലിക്ക ചിലരില്‍ വയറ്റിളക്കം ഉണ്ടാക്കാനും മറ്റു ചിലരില്‍ മലബന്ധം ഉണ്ടാക്കനും സാധ്യതയുണ്ട്.
രക്തസമ്മര്‍ദ്ദം ഉള്ളവര്‍ നെല്ലിക്ക അധികം കഴിക്കാന്‍ പാടില്ല. പ്രത്യേകിച്ച് നെല്ലിക്ക അച്ചാര്‍, നെല്ലിക്ക ഉപ്പിലിട്ടത് തുടങ്ങിയവ. ഇവയില്‍ ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ളതിനാല്‍ അവ രക്തസമ്മര്‍ദ്ദം കൂട്ടും. ഉപ്പ് കൂടുതല്‍ കഴിക്കുന്നത് സോഡിയത്തിന്റെം അളവ് കൂട്ടാനും അതുവഴി വ്യക്ക തകരാറിലാക്കാനും കാരണമാകും.
നെല്ലിക്ക ഒരു തണുത്ത ഫലമായതുകൊണ്ട് ഇവ അധികം കഴിക്കുന്നത് ജലദോഷം കൂടാനുളള സാധ്യതയുണ്ട്. ജലദോഷം ഉളളപ്പോള്‍ നെല്ലിക്ക തേനിനോടൊപ്പം കഴിച്ചാല്‍ കുഴപ്പമില്ല. കൂടാതെ നെല്ലിക്ക അമിതമായി കഴിക്കുന്നത് ചില ആളുകളില്‍ അലര്‍ജി മൂലം വയറുവേദന, ഛര്‍ദ്ദി, തലവേദന എന്നിവയ്ക്കും കാരണമാകാം.
Post Your Comments