തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ക്യാര്‍ ചുഴലിക്കാറ്റെന്ന് പേരിട്ട ന്യൂനമര്‍ദം മഹാരാഷ്ട്ര തീരത്തോട് അടുക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ രത്‌നഗിരിയിലും മുംബൈയിലും ജാഗ്രത നിര്‍ദേശം നല്‍കി. കാറ്റ് ഇപ്പോൾ ഇന്ത്യൻ തീരത്തെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെങ്കിലും വൈകാതെ ദിശ മാറി അടുത്ത 5 ദിവസത്തിനുള്ളിൽ ഒമാൻ തീരത്തെ ലക്ഷ്യമാക്കി അതിതീവ്ര ചുഴലിക്കാറ്റായി നീങ്ങാനാണ് സാധ്യത.
ക്യാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 28 വരെ മധ്യ കിഴക്ക് അറബിക്കടലിലും 28 മുതല്‍ 31 വരെ മധ്യ പടിഞ്ഞാറ് അറബിക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം. 2019ലെ അഞ്ചാമത്തെ ചുഴലിക്കാറ്റാണ് ‘ക്യാർ’. മ്യാൻമർ ആണ് ഇത്തവണ ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്. ഈ വർഷം ഉണ്ടായ പബുക്, ഫോനി, വായു, ഹികാ ചുഴലിക്കാറ്റുകൾക്ക് ശേഷമാണു ക്യാർ.
Deep Depression over Arabian Sea intensified into Cyclonic Storm ‘KYARR’ at 0830 hrs IST of 25th Oct. It is very likely to move west-northwestwards towards Oman coast during next 5 days with gradual intensification. pic.twitter.com/TOKbU2hVxa
— India Met. Dept. (@Indiametdept) October 25, 2019
Post Your Comments