![arrest](/wp-content/uploads/2019/07/arrest-800-420-1.jpg)
ലഖ്നൗ: സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഒട്ടിച്ച് കടത്താന്‍ ശ്രമിക്കവേ യുവാവ് പിടിയിൽ. 21.46 ലക്ഷം വില വരുന്ന 542 ഗ്രാം സ്വര്‍ണമാണ് ലഖ്നൗ വിമാനത്താവളത്തില്‍ നിന്നും വെള്ളിയാഴ്ച പിടികൂടിയത്. ദുബായില്‍നിന്നാണ് ഇയാള്‍ സ്വര്‍ണം ഇവിടെ കൊണ്ട് വന്നത്. പിന്‍ഭാഗത്ത് സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ഒട്ടിച്ച നിലയിലായിരുന്നുവെന്നു അധികൃതര്‍ വ്യക്തമാക്കി. പിടിയിലായ ആളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read : സ്വർണ്ണ വില : ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
Post Your Comments