Latest NewsKeralaNews

‘വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്നൊക്കെ ചിലര്‍ പറഞ്ഞിരുന്നു’ – എന്‍എസ്എസിനെതിരെ വെള്ളാപ്പള്ളി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മിന്നുംവിജയമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് കാഴ്ചവെച്ചത്. എല്‍ഡിഎഫിന്റെ അപ്രതീക്ഷിത വിജയത്തില്‍ എന്‍എസ്എസിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവും കോന്നിയുമുള്‍പ്പടെ ചില മണ്ഡലങ്ങള്‍ തങ്ങളുടേതാണെന്ന് പറഞ്ഞ് ചിലര്‍ ഊറ്റംകൊണ്ടു. ആ അഹങ്കാരത്തിന് ജനങ്ങള്‍ കൊടുത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു സമുദായത്തിന്റെ തടവറയില്‍ നിന്ന് ഒരു പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ ഒരിക്കലുമാകില്ല. കോണ്‍ഗ്രസുകാരുടെ തലയില്‍ തലച്ചോറില്ല. വെറും ചകിരിച്ചോറാണ് ഉള്ളത്. കെപിസിസി പ്രസിഡന്റ് വെറും സീറോയാണ്. വേറെ പണി നോക്കുന്നതാണ് നല്ലതെന്നും പറഞ്ഞ് കോണ്‍ഗ്രസിനെതിരെയും വെള്ളാപ്പള്ളി നടേശന്‍ ആഞ്ഞടിച്ചു. ഒരു സമുദായവും ഇന്നയാള്‍ക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ അതനുസരിച്ച് വോട്ടു ചെയ്യുമെന്ന് കരുതുന്നില്ല. ഷാനിമോള്‍ക്ക് അരൂരില്‍ സഹതാപമാണുള്ളതെന്നും വെള്ളപ്പള്ളി നടേശന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button