ന്യൂഡൽഹി: നാലുവരിപ്പാതകളിലെ പരമാവധി വേഗതയിൽ മാറ്റം വരുത്തി കേന്ദ്രസർക്കാരിൻ്റെ പുതുക്കിയ വിജ്ഞാപനം. ഇത് പ്രകാരം നാലുവരിപ്പാതകളിലെ പരമാവധി വേഗം ഇനി 100 കിലോമീറ്റർ ആണ്. ഈ വേഗപരിധി സംസ്ഥാനത്തെ ദേശീയപാതകളിൽ നടപ്പാക്കിത്തുടങ്ങി. എട്ടു സീറ്റുകൾ വരെയുള്ള യാത്രാവാഹനങ്ങളുടെ വേഗപരിധിയാണ് മണിക്കൂറിൽ 100 കിലോമീറ്ററാക്കി ഉയർത്തിയത്. നേരത്തെ ഇത് 90 കിലോമീറ്ററായിരുന്നു.
എന്നാൽ, ചരക്കു വാഹനങ്ങളുടെയും ബൈക്കുകളുടെയും പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്. സേലം- കൊച്ചി ദേശീയ പാത 544ല്‍ വാളയാറിനും വടക്കാഞ്ചേരിക്കുമിടയിലെ ക്യാമറകളില്‍ പുതുക്കിയ പ്രകാരം മാറ്റം വരുത്തിയിട്ടുണ്ട്. ഓട്ടോറിക്ഷയുടെ പരമാവധി വേഗത 50 കിലോമീറ്ററാണ്.
ALSO READ: ഉപതെരഞ്ഞെടുപ്പ്: വിജയാഹ്ലാദം അതിരുവിട്ട് അക്രമത്തിലേക്ക്; ബിജെപി പാർട്ടി ഓഫീസ് അടിച്ചു തകർത്തു
Post Your Comments