Latest NewsSaudi ArabiaNews

സൗദിയിൽ പുതിയ വാഹനനിയമം നിലവിൽ വന്നു; തെറ്റിക്കുന്നവർക്ക് വൻപിഴ

റിയാദ്: സൗദിയിൽ പുതിയ വാഹനനിയമം നിലവിൽ വന്നു. നിയമം ലംഘിക്കുന്നവർക്ക് വൻപിഴയാണ് ചുമത്തുക. കാഴ്ച്ചയ്ക്ക് തടസം സൃഷ്ടിച്ച് വാഹനത്തിനകത്തോ പുറത്തോ കർട്ടൻ പോലെയുള്ള വസ്‌തുക്കൾ ഉപയോഗിച്ചാൽ 150 മുതൽ 300 റിയാൽ വരെ പിഴ ഈടാക്കും. കൂടാതെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് മുൻകൂട്ടി അനുമതി നേടാതെ വാഹനങ്ങളിൽ മാറ്റം വരുത്തിയാലും പിഴ ലഭിക്കും.

Read also: കള്ളനോട്ടു നല്‍കി കാളയെ വാങ്ങിയ കേസിന് കോഴിക്കോട് ഹവാല സംഘവുമായി ബന്ധമുണ്ടെന്ന് സംശയം

വാഹനങ്ങളുടെ നിറങ്ങളിലോ അടയാളങ്ങളിലോ മാറ്റം വരുത്തുന്നതിനും വിലക്കുണ്ട്. അതേസമയം വാഹനങ്ങളിൽ ഏതെങ്കിലും തരത്തിൽ മാറ്റം വരുത്തുന്നതിന് ആഗ്രഹിക്കുന്ന പക്ഷം ഇതിനുള്ള അപേക്ഷകൾ ഉടമകൾ ട്രാഫിക് വിഭാഗത്തിന് സമർപ്പിക്കാവുന്നതാണ്. മാറ്റം വരുത്തിയ വാഹനങ്ങൾ സാധാരണ നടത്തുന്ന വാഹന പരിശോധനയിൽ പാസാകണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button