Latest NewsNewsIndia

മഴ കുറഞ്ഞു, റെഡ് അലര്‍ട്ട് പിൻവലിച്ച് കൊടൈക്കനാൽ; നിയന്ത്രണങ്ങളോടെ പ്രവേശനം

കോയമ്പത്തൂര്‍: കൊടൈക്കനാലിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. മഴ കുറഞ്ഞതിനാലാണ് റെഡ് അലര്‍ട്ട് പിൻവലിച്ചത്. ഇതോടെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് നിയന്ത്രണങ്ങളോടെ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി. അലര്‍ട്ട് പിന്‍വലിച്ചെങ്കിലും സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ രണ്ടുദിവസം മുന്‍പാണ് കൊടൈക്കനാലില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കിയത്. അതേസമയം റെഡ് അലര്‍ട്ട് പിന്‍വലിച്ചെങ്കിലും സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ട്. സാധാരണ മഴക്കാലത്ത് നിരവധിപേരാണ് എത്താറുളളത്.

ALSO READ: മരട് ഫ്ലാറ്റ് വിഷയം: ഫ്‌ളാറ്റ് ഉടമകൾക്ക് നൽകിയ തുക വ്യക്തമാക്കി സുപ്രിംകോടതിയിൽ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം

അതേസമയം, നിര്‍ത്തിവച്ചിരുന്ന സൈക്കിള്‍ സവാരി, ബോട്ടിങ്, കുതിര സവാരി എന്നിവ പൂര്‍ണമായി പുനരാരംഭിച്ചിട്ടില്ല. മണ്ണിടിച്ചില്‍ ഭീഷണിയുമുണ്ടായിരുന്നു. പ്രധാനവഴിയായ കോശന്‍ റോഡില്‍ മരം വീണ് വ്യാപകമായി ഗതാഗതം തടസപ്പെട്ടിരുന്നു. മഴയില്‍ കൊടൈക്കനാലില്‍ നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങിയിരുന്നു.

ALSO READ: സംവിധായകനെതിരായ കേസ്: മഞ്ജു വാര്യർ വാഗമണ്ണിൽ; മൊഴി രേഖപ്പെടുത്താന്‍ കഴിയാതെ അന്വേഷണ സംഘം വലഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button