Latest NewsIndiaNews

പു​തു​ച്ചേ​രി കാ​മ​രാ​ജ് ന​ഗ​ർ ഉ​പ​തി​ര​ഞ്ഞെ​ടുപ്പ് : കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥിക്ക് ജ​യം

ചെ​ന്നൈ: പു​തു​ച്ചേ​രി കാ​മ​രാ​ജ് ന​ഗ​ർ ഉപതിരഞ്ഞെടുപ്പിൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ജ​യം. 7,171 വോ​ട്ടി​ന്റെ ഭൂരിപക്ഷത്തിലാണ് കോ​ൺ​ഗ്ര​സി​ന്‍റെ ജോ​ൺ കു​മാ​ർ ജയിച്ചത്. ജോ​ൺ​കു​മാ​ർ 14,782 വോ​ട്ടു​ക​ൾ നേടിയപ്പോൾ എ​തി​ർ സ്ഥാ​നാ​ർ​ഥി എ​ൻ​ആ​ർ കോ​ൺ​ഗ്ര​സി​ന്‍റെ എ​സ്. ഭു​വ​നേ​ശ്വർ 7,611 വോട്ടുകൾ മാത്രമേ നേടിയൊള്ളു.

ത​മി​ഴ്‌​നാ​ട്ടി​ലെ ന​ങ്കു​നേ​രി, വി​ക്ര​വാ​ണ്ടി നി​യ​മ​സ​ഭ​ക​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലും പു​രോ​ഗ​മി​ക്കുന്നു. ഇ​രു മ​ണ്ഡ​ല​ങ്ങ​ളി​ലും ഭ​ര​ണ​ക​ക്ഷി​യാ​യ എ​ഐ​എ​ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക​ൾ മു​ന്നിലെന്നാണ് വിവരം. വി​ക്ര​വ​ണ്ടി​യി​ൽ എ​ഐ​എ​ഡി​എം​കെ സ്ഥാ​നാ​ർ​ഥി എം.​ആ​ർ. മു​ത്ത​മി​ഴ്‌​സെ​ൽ​വ​ൻ 16,700 ലേ​റെ വോ​ട്ടു​ക​ൾ​ക്ക് ലീ​ഡ് ചെ​യ്യു​ന്നു. ന​ങ്കു​നേ​റി​യി​ൽ വി.​നാ​രാ​യ​ണ​ൻ 4300ല​ധി​കം വോ​ട്ടു​ക​ൾ​ക്കു മു​ന്നി​ലാ​ണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം ശ​രി​വെ​ക്കുന്ന തരത്തിലുള്ള പ്രകടനമാണ് നടക്കുന്നത്.

Also read : ലൈംഗികാതിക്രമം സഹിക്കവയ്യാതെ യുവാവ് സ്വവര്‍ഗാനുരാഗിയായ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button