Latest NewsKeralaNews

ജാതിമത സംഘടനകളുടെ തിട്ടൂരങ്ങളെ തകർത്തെറിഞ്ഞ ഇടതുപക്ഷവിജയം : നവയുഗം

 

ദമ്മാം: ഇടതുപക്ഷത്തെ തോൽപ്പിയ്ക്കാനായി ജാതിമതസംഘടനകൾ പരസ്യമായി പ്രചാരണം നടത്തിയിട്ടും, വലതുപക്ഷമാധ്യമങ്ങളുടെ സഹായത്തോടെ പ്രതിപക്ഷം അഴിമതിക്കഥകൾ കെട്ടിച്ചമച്ചു പ്രചരിപ്പിച്ചിട്ടും, ശബരിമലയെ മുൻനിർത്തി പച്ചയായ വർഗ്ഗീയത വിളമ്പിയിട്ടും, അതിനെയെല്ലാം തള്ളിക്കളഞ്ഞ് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ, ഇടതുപക്ഷ സർക്കാരിൽ അവർക്കുള്ള വിശ്വാസം വീണ്ടും കെട്ടിയുറപ്പിച്ചു എന്നാണ് ഉപതെരഞ്ഞെടുപ്പുകളിലെ അട്ടിമറി വിജയങ്ങൾ തെളിയിയ്ക്കുന്നതെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വിലയിരുത്തി.

എൻ.എസ്.എസ്സും, ഓർത്തഡോക്സ്‌ സഭയും ഉൾപ്പടെയുള്ള ജാതിമത സംഘടനകളും, ശബരിമല വിഷയമുയർത്തി കോൺഗ്രസ്സും ബിജെപിയും മത്സരിച്ചു വർഗ്ഗീയപ്രചാരണം നടത്തിയിട്ടും, പാല, മഞ്ചേശ്വരം, കോന്നി, അരൂർ, എറണാകുളം, വട്ടിയൂർക്കാവ് എന്നീ ആറു മണ്ഡലങ്ങളിൽ നടന്ന ഉപതെരെഞ്ഞെടുപ്പുകളിൽ മൂന്ന് സീറ്റുകളിൽ ജയിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞത് കേരള സർക്കാർ നടത്തിയ ജനക്ഷേമപ്രവർത്തനങ്ങളുടെ ഫലമായാണ്. മണ്ഡലരൂപീകരണത്തിന് ശേഷം ഇന്നുവരെ ഇടതുപക്ഷം ജയിക്കാത്ത പാല, കോന്നി, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ ജയിയ്ക്കാൻ കഴിഞ്ഞത് ഇടതുപക്ഷസർക്കാരിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അരൂരും, യു.ഡി.എഫ് കോട്ടയായ എറണാകുളത്തും പരാജയപ്പെട്ടത് വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് എന്നതും ഇടതുപക്ഷം നേടിയ മുന്നേറ്റത്തെ കാണിയ്ക്കുന്നു. മോഡിപ്പേടിയിൽ ലോകസഭ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയിൽ നിന്നും കരകയറാൻ ഈ വിജയങ്ങൾ മൂലം ഇടതുപക്ഷത്തിന് കഴിഞ്ഞതായി നവയുഗം കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ വികസനത്തിന് വേണ്ടി ഇടതുപക്ഷസർക്കാരിൽ വിശ്വാസമർപ്പിച്ച എല്ലാ ജനാധിപത്യവിശ്വാസികളെയും നവയുഗം കേന്ദ്രകമ്മിറ്റി അഭിവാദ്യം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button