Life StyleHome & Garden

വീട്ടില്‍ ഡൈനിങ്ങ് റൂം ഒരുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ചിലര്‍ ഭക്ഷണം കഴിക്കാന്‍ മാത്രമുള്ള ഒരിടമായാണ് ഡൈനിങ്ങ് റൂമിനെ കാണുന്നത്. എന്നാല്‍ അത് തെറ്റായ ധാരണയാണ്. വീട്ടിലുള്ള അംഗങ്ങള്‍ക്ക് ഒത്തുകൂടുവാനും സംസാരിക്കുവാനും ഉള്ള ഇടം കൂടിയാണിത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നൊരിടം കൂടിയാണ് ഡൈനിങ്ങ് റൂം. പുതുതായി വീട് പണിയുന്നവര്‍ ഡൈനിങ്ങ് റൂമില്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.

ALSO READ: സ്വീകരണമുറിക്ക് അഴക് പകരാം; ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ…

ചില വീടുകള്‍ക്ക് ഡൈനിങ്ങ് ഹാളും ലിവിങ്ങ് റൂമും ഒറ്റ ‘ഹാള്‍’ ആയിട്ടാണ് പണിയുന്നത്. ഇതിന്റെ ഇരുവശത്തുമായി മറ്റു മുറികളും ക്രമീകരിക്കുന്നു. ഈ രീതി പലപ്പോഴും വീട്ടുകാരുടെ സ്വകാര്യതക്ക് വലിയ തടസ്സം സൃഷ്ടിക്കാറുണ്ട്. 1000 ചതുരശ്രയടിയില്‍ കൂടുതല്‍ വരുന്ന വീടുകള്‍ക്ക് ലിവിങ്ങും ഡൈനിങ്ങും പ്രത്യേകം നല്‍കുന്നതായിരിക്കും ഉചിതം. ഡൈനിങ്ങ് റൂമില്‍ നിന്നും മറ്റു മുറികളിലേക്കുള്ള വാതിലുകള്‍ പരമാവധി സ്ഥലം നഷ്ട്ടപ്പെടാത്ത രീതിയില്‍ കൊടുക്കുവാന്‍ ശ്രദ്ധിക്കണം. ടേബിള്‍ മധ്യഭാഗത്തിട്ടാല്‍ അതിനു ചുറ്റും നടക്കാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ടോയ്്‌ലറ്റിന്റെ വാതില്‍ വാഷ്ബേസിന്‍ എന്നിവ നേരിട്ട് ഡൈനിങ്ങ് റൂമിലേക്ക് വരുന്ന രീതിയില്‍ നല്‍കരുത്. ഇവയ്ക്കിടയില്‍ ചെറിയ ഒരു പാര്‍ട്ടീഷന്‍ നല്‍കുക. ഇല്ലാത്ത പക്ഷം ഇത് ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.

ഭക്ഷണത്തിന്റെ മണം കെട്ടിനില്‍ക്കാതിരിക്കാന്‍ ഡൈനിങ്ങ് റൂമില്‍ നല്ല വെന്റിലേഷന്‍ സംവിധാനം ഉണ്ടായിരിക്കണം. ഒരു വശത്തെങ്കിലും നേരിട്ട് പുറത്തേക്ക് തുറക്കാവുന്ന വിന്റോകളോ അലെങ്കില്‍ കോര്‍ട്ട് യാര്‍ഡോ നല്‍കണം. ഡബിള്‍ ഹൈറ്റും നല്‍കിയാല്‍ നന്നായിരിക്കും. മുറിയിലെ ടേബിളുകളും ചെയറുകളും തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. മുറിയുടെ ആകൃതി വലുപ്പം കുടുംബാംഗങ്ങളുടെ എണ്ണം എന്നിവക്ക് അനുയോജ്യമായ ടേബിളുകള്‍ തെരഞ്ഞെടുക്കുക.

ALSO READ:  ഈച്ചയും കൊതുകും ഇനി വീടിന്റെ പരിസരത്ത് വരില്ല; ഇതാ ചില പൊടിക്കൈകള്‍

ഡൈനിങ്ങ് റൂമില്‍ ഇന്റീരിയല്‍ പ്ലാന്‍ുകള്‍ വെക്കുന്നതും ചുവരില്‍ മനോഹരമായ ചിത്രങ്ങള്‍ തൂക്കുന്നതും നന്നായിരിക്കും. നോണ്‍ വെജ് ഉപയോഗിക്കുന്ന വീടുകളാണെങ്കില്‍ പൂജാമുറികള്‍ ഡൈനിങ്ങിനോട് ചേര്‍ന്ന് കൊടുക്കാതിരിക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button