Latest NewsKeralaNews

മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ അഭിനന്ദനം

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ അഭിനന്ദനം. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ അഭിനന്ദിച്ചാണ് ഹൈക്കോടതി രംഗത്തെത്തിയിരിക്കുന്നത്. രാത്രി തന്നെ പ്രശ്‌നം പരിഹരിക്കാന്‍ ഇത് സഹായകമായെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രശ്‌ന പരിഹാരത്തിനായി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കാനും കോടതി മുഖ്യമന്ത്രിയ്ക്ക് നിര്‍ദേശം നല്‍കി.

Read Also : വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ : നിലപാടില്‍ മാറ്റം വരുത്തി കെഎസ്ആര്‍ടിസി

കഴിഞ്ഞ ദിവസത്തെ മഴയില്‍ കൊച്ചി നഗരം വെള്ളക്കെട്ടില്‍ മുങ്ങിയത് പരാമര്‍ശിച്ച് കൊച്ചി നഗരസഭയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രെന്റ ഉത്തരവ്. കൊച്ചി കോര്‍പറേഷന്‍ ഇക്കാര്യത്തില്‍ സമ്പൂര്‍ണ പരാജയമാണെന്ന് വിലയിരുത്തിയാണ് ദൗത്യ സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചത്.

നഗരസഭ പിരിച്ചു വിടണമെന്നു പറയുന്നതാണ് പുതിയ പ്രവണതയെന്നും കഴിഞ്ഞ പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പിരിച്ചു വിടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നില്ലെന്നും ഹരജി പരിഗണിക്കവേ നഗരസഭയുടെ അഭിഭാഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ശാസ്ത്രീയ രേഖകളില്ലാത്തതാണ് ഈ ആരോപണമെന്ന് കോടതി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി നടപ്പാക്കിയ ഓപ്പറേഷന്‍ ബ്രേക് ത്രൂവിലൂടെ മൂന്നു നാലു മണിക്കൂര്‍ കൊണ്ട് വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാനായി. അതിനാല്‍, ഇക്കാര്യത്തില്‍ നഗരസഭയുടെ ന്യായങ്ങള്‍ കേള്‍ക്കേണ്ടതില്ലന്നും കോടതി ചൂണ്ടി കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button