ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബിജെപി-41,കോൺഗ്രസ്-28, ഐഎൻഎൽഡി-5,മറ്റുള്ളവർ-6 എന്നിങ്ങനെയാണ് ലീഡ് നില. നിലവിലെ സ്ഥിതി ഇന്ത്യാടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ സർവേ പ്രവചിച്ചത് പോലെയാണെന്ന് റിപോർട്ടുണ്ട്. രണ്ടു കക്ഷികളും 45ല്‍ താഴെ സീറ്റുകള്‍ നേടുമെന്നാണ് ഇന്ത്യാടുഡേ പോള്‍ സർവേയുടെ പ്രവചനം. 90 അംഗ ഹരിയാന നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 45 അഞ്ച് സീറ്റുകളാണ് വേണ്ടത്.ഇത് ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ തൂക്കുമന്ത്രിസഭ വരും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി 47 സീറ്റുകള്‍ നേടിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത് . കോണ്‍ഗ്രസാകട്ടെ 15 സീറ്റുകള്‍ മാത്രമാണ് നേടിയത്.
Also read : മഹാരാഷ്ട്രയിലും ഹരിയാനയിലും എൻഡിഎ ബഹുദൂരം മുന്നിൽ
അതേസമയം മഹാരാഷ്ട്രയിലേക്ക് വരുമ്പോൾ ബിജെപി-ശിവസേന സഖ്യം വിജയത്തിലേക്ക് കുതിക്കുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോൾ ബിജെപി 164സീറ്റുകൾക്ക് മുന്നിലാണ്. കോൺഗ്രസ്-87, മറ്റുള്ളവർ 26. ബിജെപി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആഘോഷിക്കാനായി ബിജെപി തയാറാക്കിയ ലഡുവിന്റെ ചിത്രങ്ങൾ വാർത്താ ഏജൻസി എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. വിജയികളെ അണിയിക്കാനുള്ള ഹാരങ്ങളും പാർട്ടി സംസ്ഥാന ഓഫീസിൽ തയാറാണെന്നാണ് റിപ്പോർട്ട്.
Post Your Comments