Life Style

രാത്രിയില്‍ സമയം തെറ്റി ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

വൈകി ഭക്ഷണം കഴിക്കുന്നവര്‍ക്ക് അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാകാം. ഓരോ തവണയും ഭക്ഷണ ശേഷം ദഹനപ്രക്രിയ നടത്താനുള്ള സമയം ശരീരത്തിന് ആവശ്യമാണ്. ഭക്ഷണം കഴിച്ചതിന് ശേഷം ഉടനെ കിടക്കുകയാണെങ്കില്‍ ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കാതിരിക്കുകയും കഠിനമായ നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യും. രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം ഒരിക്കലും ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീരഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും. ഇത്, അമിതവണ്ണത്തിനെ മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കുഴപ്പത്തിലാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വൈകി ആഹാരം കഴിക്കുന്നത് ഓര്‍മ്മ ശക്തി കുറയ്ക്കാനും കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കകുറവ് ഉണ്ടാക്കും. വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാതിരിക്കുന്നതാണ് മതിയായ ഉറക്കം ലഭിക്കാത്തതിനു കാരണം. രാത്രി എപ്പോഴും എട്ട് മണിക്ക് മുമ്പ് തന്നെ ഭക്ഷണം കഴിക്കുക. ഉറങ്ങാന്‍ നേരം വിശപ്പ് ഉണ്ടായാല്‍ പഴമോ അല്ലെങ്കില്‍ ഒന്നോ രണ്ടോ നട്സോ കഴിക്കാം. രാത്രിസമയങ്ങളില്‍ ജങ്ക് ഫുഡ്, ബേക്കറി പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക. രാത്രിസമയങ്ങളില്‍ വളരെ ലഘുവായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button