തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് ഫലത്തിന് മുന്‍പ് തന്നെ തോല്‍വി സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. കെ.മോഹന്‍ കുമാര്‍. എല്‍ഡിഎഫ് വളരെ നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. 2019 മെയ് 23ന് സുനിശ്ചിതമായതാണ് ഉപതെരഞ്ഞെടുപ്പെന്നും ജൂണില്‍ തന്നെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും മോഹന്‍ കുമാര്‍ പറഞ്ഞു.
ALSO READ: തിരിച്ചടിയോ? എറണാകുളത്ത് അപരന് ആയിരത്തിലേറെ വോട്ടുകള്‍
കെ മുരളീധരന്‍ വടകരയില്‍ ഒരു രാഷ്ട്രീയ വെല്ലുവിളി ഏറ്റെടുത്തു. അതില്‍ അദ്ദേഹം വിജയിച്ചു. ഉപതെരഞ്ഞെടുപ്പിന് ഭരണമാറ്റത്തിന്റെ പ്രസക്തിയുണ്ടായിരുന്നില്ല. എന്നാല്‍ ഇടതുമുന്നണിയെ സംബന്ധിച്ച് അവര്‍ക്ക് വട്ടിയൂര്‍ക്കാവിലെ വിജയം ആവശ്യമായിരുന്നുവെന്നും അവര്‍ നേരത്തെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് പ്രവര്‍ത്തനം തുടങ്ങിയെന്നും യുഡിഎഫിന്റെയോ കെപിസിസിയുടെയോ പ്രശ്‌നമല്ല അതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണി ജൂണ്‍ ആദ്യവാരം മുതല്‍ തന്നെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും ഏതാനും താലൂക്കിലെ വെള്ളപ്പൊക്കം രണ്ടാം പ്രളയമാക്കി മാറ്റി മേയറുടെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനം അതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ : മഞ്ചേശ്വരം യുഡിഎഫിനൊപ്പമോ? പ്രതീക്ഷിച്ചതിലും ലീഡുയര്‍ത്തി എം സി കമറുദ്ദീന്‍
2017 ലെ ഓഖി കോപ്പറേഷന്റെ ഭാഗങ്ങളില്‍ ബാധിച്ചു. എന്നാല്‍ അന്ന് ചെയ്യാത്ത പ്രവര്‍ത്തനമാണ് 2019 ഓഗസ്റ്റിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ സമയത്ത് കോര്‍പ്പറേഷന്‍ നടത്തിയതെന്നും ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയതായിരുന്നു എന്നും കെ മോഹന്‍ കുമാര്‍ ആരോപിച്ചു.
Post Your Comments