തിരുവനന്തപുരം: അഞ്ചിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ വിജയം സര്‍ക്കാരിന്റെ ജനകീയ അടിത്തറയും പിന്തുണയും വര്‍ധിച്ചെന്ന് തെളിയിച്ചെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍എസ്‌എസ് നിലപാട് ജനം ഗൗരവമായി എടുത്തില്ല. മുണ്ടിന്റെ കോന്തലയില്‍ കെട്ടിയിടാവുന്നവരല്ല ജനങ്ങളെന്നും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറയുകയുണ്ടായി. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 91 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 93 ആയി. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനം നല്‍കുന്ന ഉറച്ച പിന്തുണയുടെ തെളിവാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Read also: കേന്ദ്ര സര്‍ക്കാരിന്റെ ജെം ഫെഡറല്‍ ബാങ്കുമായി കൈകോര്‍ക്കുന്നു
എന്‍എസ്‌എസ് നിലപാട് ജനം ഗൗരവമായി എടുത്തില്ല. മുണ്ടിന്റെ കോന്തലയില്‍ കെട്ടിയിടാവുന്നവരല്ല ജനങ്ങൾ. ആ ശക്തികള്‍ക്കു നേരെ മതനിരപേക്ഷ ശക്തികള്‍ വിജയം നേടി. വര്‍ഗീയതയുടെ വിഷ വിത്ത് കേരളത്തിന്റെ മണ്ണില്‍ വളരില്ല എന്നും തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. വിജയം ഭാരിച്ച ഉത്തരവാദിത്തം ഏല്‍പിക്കുന്നു എന്ന തിരിച്ചറിവുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments