തിരുവനന്തപുരം : വോട്ടെണ്ണലിൽ വട്ടിയൂർക്കാവിലെ വൻ മുന്നേറ്റത്തിൽ പ്രതികരണവുമായി ഇടതുപക്ഷ സ്ഥാനാർത്ഥി വി കെ പ്രശാന്ത്. മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളുടെയും വോട്ട് ലഭിച്ചു. സ്ത്രീകളും ചെറുപ്പക്കാരും ഒപ്പം നിന്നു. എല്‍ഡിഎഫ് യുവാക്കള്‍ക്ക് വലിയ പ്രോത്സാഹനമാണ് നല്‍കിയത്. മേയര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം ഗുണം ചെയ്തു. സര്‍ക്കാരിന്റെയും തിരുവനന്തപുരം നഗരസഭയുടെയും വികസന പ്രവര്‍ത്തനങ്ങളും ഫലം കണ്ടു.നല്ല സ്ഥാനാര്‍ഥികളായാല്‍ സമുദായം പ്രശ്നമല്ല. നാടിന് നല്ലത് ചെയ്യുന്നവര്‍ക്ക് എല്ലാവരുടെയും പിന്തുണ ലഭിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. വട്ടിയൂര്‍ക്കാവിലെ ജനവിധി പല കാര്യങ്ങള്‍ക്കുമുള്ള മറുപടിയാണ്. മുന്നോട്ട് വച്ച മുദ്രാവാക്യം ജനം സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിൽ മൂന്നാം സ്ഥാനത്തായ ഇടതുപക്ഷം വൻ വിജയത്തിലേക്ക് കുതിക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ഒടുവില്‍ വിവരം ലഭികുമ്പോള്‍ 7286 വോട്ടുകൾക്ക് വി.കെ പ്രശാന്ത് മുന്നിലാണ്.
Also read : തിരിച്ചടിയോ? എറണാകുളത്ത് അപരന് ആയിരത്തിലേറെ വോട്ടുകള്‍
ആദ്യ ഘട്ടമായി പോസ്റ്റൽ വോട്ട് എണ്ണി കഴിഞ്ഞപ്പോഴും 63 വോട്ടിന് വികെ പ്രശാന്ത് തന്നെ ആയിരുന്നു മുന്നിലെത്തിയത്. യുഡിഎഫിന്‍റെ ശക്തികേന്ദ്രങ്ങളിൽ നിന്നും എൽഡിഎഫ് വലിയതോതിൽ വോട്ട് നേടിയതും പ്രശാന്തിന്‍റെ മുന്നേറ്റത്തിന് കാരണമായി പറയുന്നു. പ്രളയകാലത്തെ വികെ പ്രശാന്തിന്റെ ഇടപെടലും തിരുവനന്തപുരത്ത് നടത്തിയ ഓരോ പ്രവര്‍ത്തനങ്ങളും വട്ടിയൂര്‍ക്കാവിലെ മുന്നേറ്റത്തിന് ഇടതുപക്ഷത്തെ സഹായിച്ചു. യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാറാണ് രണ്ടാമത്. കഴിഞ്ഞ തവണ രണ്ടാമത് ബിജെപി ഇത്തവണ ഏറെ പിന്നിലായി.
Post Your Comments