Food & CookeryLife Style

ബേസന്‍ ലഡു കഴിച്ചിട്ടുണ്ടോ? ഇതാ ഈസിയായി തയ്യാറാക്കാം

ഉത്തരേന്ത്യയിലെ മിക്ക ആഘോഷങ്ങളിലും ബേസന്‍ ലഡു ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ്. കടലപ്പൊടി നെയ്യില്‍ വറുത്തെടുത്ത് പഞ്ചസാരയും ഏലയ്ക്കാ പൊടിയും ഡ്രൈഫ്രൂട്ടും ചേര്‍ത്താണ് ഈ പലഹാരം തയ്യാറാക്കുന്നത്. തമിഴ്‌നാട്ടുകാര്‍ ഇതിനെ ‘കടലമാവ് ഉരുണ്ടൈ’ എന്നാണ് പറയുന്നത്. വളരെ എളുപ്പം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ തയ്യാറാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

ചേരുവകള്‍

പൊടിച്ച പഞ്ചസാര – 1 കപ്പ്
കടലമാവ് – 2 കപ്പ്
നെയ്യ് – 3/4 കപ്പ്
വെള്ളം – 3 ടീസ്പൂണ്‍
ഏലയ്ക്കാ പൊടി – ഒരു നുള്ള്
നുറുക്കിയ ബദാം – 1 ടീസ്പൂണ്‍
നുറുക്കിയ അണ്ടിപരിപ്പ് – 1ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ അല്‍പ്പം നെയ്യൊഴിച്ച് ചൂടാക്കുക. അതിലേയ്ക്ക് കടലമാവ് ഇട്ടതിന് ശേഷം നന്നായി ഇളക്കി കൊടുക്കുക. ചെറിയ തീയിലായിരിക്കണം ഇത് ചെയ്യേണ്ടത്. ചൂട് കൂടിയാല്‍ മാവ് കരിഞ്ഞുപോകാന്‍ സാധ്യതയുണ്ട്. കടലപൊടിയുടെ പച്ച മണം മാറുന്നത് വരെ ഏകദേശം 10 മിനിറ്റ് ഇത് നന്നായി ഇളക്കി ചൂടാക്കണം. കടലപ്പൊടി അല്‍പം നിറം മാറിയാല്‍ അല്‍പം വെള്ളം കുടഞ്ഞ് കൊടുക്കാം. അപ്പോള്‍ ഇത് പതഞ്ഞ് പൊങ്ങും. അത് ഇല്ലാതാകുന്നത് വരെ ഇളക്കി കൊടുക്കണം. ഈ മിശ്രിതം ഒരു ബൗളിലേക്ക് മാറ്റി 10 മിനുറ്റ് തണുപ്പിക്കാം. പിന്നീട് ഇതിലേക്ക് പൊടിച്ച പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. അല്‍പം ഏലയ്ക്കാ പൊടി ചേര്‍ത്ത് വീണ്ടും നന്നായി മിക്സ് ചെയ്യണം. ശേഷം ലഡുവിന്റെ ആകൃതിയില്‍ ഉരുട്ടിയെടുത്ത് അണ്ടിപ്പരിപ്പും ബദാമും വെച്ച് അലങ്കരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button