രാജ്യത്തെ 4ജി നെറ്റവർക്കുകളിലെ ഡൗണ്‍ലോഡ് വേഗതയിൽ ജിയോയെ പിന്നിലാക്കി എയർടെൽ. സെക്കന്‍ഡില്‍ 9.6 എംബി ഡൗൺലോഡ് വേഗതയിലൂടെയാണ് ഒന്നാം സ്ഥാനം എയർടെൽ സ്വന്തമാക്കിയത്. 2019 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ഓപ്പണ്‍ സിഗ്നലിന്റെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് എക്സ്പീരിയന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ചുരുങ്ങിയ സമയംകൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ്‌വര്‍ക്കായ ജിയോക്ക് നാലാം സ്ഥാനത്ത് എത്താനെ സാധിച്ചൊള്ളു. സെക്കന്‍ഡില്‍ 6.7എംബിയാണ് വേഗത.
സെക്കന്‍ഡില്‍ 7.9എംബി വേഗതയുമായി ഐഡിയ രണ്ടാം സ്ഥാനവും, 7.6എംബി വേഗതയുമായി വോഡാഫോൺ മൂന്നാം സ്ഥാനവും സ്വന്തമാക്കി. അപ്‌ലോഡ് വേഗതയിൽ 3.2 എംബിയുമായി ഐഡിയ ആണ് മുന്നിൽ. 3.1 എംബിയുമായി രണ്ടാം സ്ഥാനത്താണ് വോഡാഫോൺ. എയര്‍ടെല്ലിനു 2.4 എംബിയും ജിയോയുടെ 2.1 എംബിയുമാണ് വേഗത. ഇനി 4ജി നെറ്റ്‌വർക്ക് ലഭ്യതയില്‍ ഈ കമ്പനികളെയെല്ലാം പിന്നിലാക്കി ജിയോ ഒന്നാമതെത്തി. 97.8 ശതമാനവും ജിയോയുടെ 4G നെറ്റ്‌വര്‍ക്ക് ലഭിക്കുമെങ്കിൽ രണ്ടാം സ്ഥാനത്തുള്ള എയര്‍ടെല്ലിനിത് 90 ശതമാനമാണ്.
Post Your Comments