Latest NewsNewsIndia

ഇന്ത്യയുടെ പ്രത്യാക്രമണം; 18 ഭീകരരെയും പാക് സൈനികരെയും കൊലപ്പെടുത്തിയതായി കണക്കുകൾ

ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ പാകിസ്‌താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരേ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ 18 ഭീകരരും 16 പാക്‌ സൈനികരും കൊല്ലപ്പെട്ടതായി സ്‌ഥിരീകരിക്കാത്ത കണക്കുകൾ. പാക്‌ അധിനിവേശ കശ്‌മീരിലെ നീലം താഴ്‌വരയില്‍ നടത്തിയ മോര്‍ട്ടാര്‍-പീരങ്കി ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. കഴിഞ്ഞ 19, 20 തീയതികളിലായിരുന്നു പാക്‌ പ്രകോപനത്തിനെതിരേ ഇന്ത്യയുടെ തിരിച്ചടി. നീലം താഴ്‌വരയിലെ നാലെണ്ണത്തിനു പുറമേ ജുരാ, അധമുഖം, കുണ്ഡല്‍ഷാഹി എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണു തകര്‍ത്തത്‌.

Read also: സംസ്ഥാനത്ത് ഹെല്‍മെറ്റ്-സീറ്റ്‌ബെല്‍റ്റ് ധരിയ്ക്കാത്തവര്‍ക്കുള്ള പിഴതുക പുതുക്കി നിശ്ചയിച്ചു

സൈനികനടപടിയുടെ വിശദാംശങ്ങള്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത്‌, പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിനെ ധരിപ്പിച്ചു. പാക്‌ അധിനിവേശ കശ്‌മീരില്‍ ഭീകരതാവളങ്ങളൊന്നും അവശേഷിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണമെന്നും എന്നാൽ സാധാരണക്കാര്‍ക്ക്‌ ജീവഹാനിയുണ്ടാകരുതെന്നും രാജ്‌നാഥ്‌ സിങ്‌ നിർദേശിച്ചു. കര്‍ണ മേഖലയിലെ സൈനികതാവളങ്ങള്‍ക്കുനേരേ പാകിസ്‌താന്‍ പ്രകോപനം കൂടാതെ നടത്തിയ ആക്രമണത്തേത്തുടര്‍ന്നായിരുന്നു ഇന്ത്യന്‍ തിരിച്ചടി. പാക്‌ ആക്രമണത്തില്‍ രണ്ട്‌ ഇന്ത്യന്‍ സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button