കൊച്ചി: പെരുമ്പാവൂരിൽ ആറ് വാഹനങ്ങള്‍ ഒന്നിനു പിറകേ ഒന്നായി പോയപ്പോൾ അപ്രതീക്ഷിതമായി പൊലീസ് കൈ കാണിച്ചതിനെ തുടര്‍ന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. പെരുമ്പാവൂർ – മൂവാറ്റുപുഴ എംസി റോഡില്‍ കീഴില്ലത്തിനു സമീപം തായിക്കാട്ടുചിറയിലാണ് സംഭവം. പെരുമ്പാവൂർ – ഭാഗത്തേക്ക് വാഹനങ്ങള്‍ പോകുന്ന വശത്ത് നിന്നിരുന്ന പൊലീസ് എതിര്‍വശത്തു കൂടി പോയ കള്ള് വണ്ടിയ്ക്ക് കൈ കാണിച്ചതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
ALSO READ: ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത് മൂന്നുവകുപ്പുകള്‍ ചുമത്തി
സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഏറെ നേരത്തിനു ശേഷമാണ് എംസി റോഡിലെ ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാനായത്. പൊലീസുകാര്‍ റോഡിന്റെ നടുവില്‍ കയറി നിന്ന് കള്ള് വണ്ടിയ്ക്ക് കൈ കാണിക്കുകയായിരുന്നെന്നും അതിവേഗത്തില്‍ വന്ന വാഹനം സഡന്‍ ബ്രേക്കിട്ടപ്പോള്‍ പിന്നാലെ വന്നിരുന്ന വാഹനങ്ങളും ബ്രേക്കിട്ടതോടെ ആറ് കാറുകള്‍ ഒന്നിനു പിന്നാലെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നെന്ന് അപകടത്തില്‍പ്പെട്ട വാഹന ഉടമകളും പറയുന്നു.
ALSO READ: ഇനി സൗദിയയുടെ മുഴുവൻ യാത്രകളും ആരംഭിക്കുന്നത് പുതിയ വിമാനത്താവളത്തിൽ നിന്നായിരിക്കുമെന്ന് അധികൃതർ
അതേസമയം, എതിര്‍ദിശയില്‍ വന്ന വാഹനത്തിന് കൈ കാണിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വാഹന പരിശോധന നടക്കുന്നത് കണ്ടപ്പോള്‍ കള്ള് വണ്ടിയുടെ ഡ്രൈവര്‍ വാഹനത്തിന്റെ വേഗത കുറച്ച് മുന്‍പ് പരിശോധന നടത്തിയതിന്റെ രസീത് ഉയര്‍ത്തിക്കാട്ടി കടന്നുപോവുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പിന്നാലെ വന്ന വാഹനങ്ങള്‍ തമ്മില്‍ ആവശ്യമായ അകലം പാലിക്കാത്തത് കാരണമാണ് സഡന്‍ ബ്രേക്കിട്ടപ്പോള്‍ കൂട്ടിയിടിച്ചതെന്നും പൊലീസ് പറയുന്നു.
Post Your Comments