Life StyleFood & Cookery

മഴക്കാലമല്ലേ… കഴിക്കാം ഇത്തിരി ചൂടന്‍ സൂപ്പ്

നല്ലമഴക്കാലമാണിപ്പോള്‍. പുറത്ത് തകര്‍ത്തു പെയ്യുന്ന മഴയ്‌ക്കൊപ്പം നല്ല തണുപ്പുമുണ്ട്. ഇപ്പോള്‍ കുടിക്കാന്‍ ഇത്തരി ചൂടുള്ള സൂപ്പ് കിട്ടിയാലോ? അടിപൊളിയാണല്ലേ. പോഷകങ്ങളും സ്വാദും നഷ്ടപ്പെടാതെ ഉണ്ടാക്കാന്‍ കഴിയുന്ന വിഭവമാണ് സൂപ്പ്. ഇതാ വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു സൂപ്പിന്റെ റെസിസിപ്പിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സ്വീറ്റ് കോണ്‍ ചിക്കന്‍ സൂപ്പ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കൂ…

ചേരുവകള്‍
ചിക്കന്‍ ചെറുതായി അരിഞ്ഞത്- ഒരു കപ്പ്
മുട്ട-ഒന്ന്
ചോളം അടര്‍ത്തിയെടുത്തത്-ഒരു കപ്പ്
ചിക്കന്‍ സ്റ്റോക്- നാല് കപ്പ്
സോയാസോസ്- ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി- അര ടീസ്പൂണ്‍
കോണ്‍ഫ്‌ലോര്‍- ഒന്നര ടേബിള്‍ സ്പൂണ്‍
വെണ്ണ- ഒരു ടീസ്പൂണ്‍
ഉപ്പ്, സ്പ്രിങ് ഒനിയണ്‍ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ കുരുമുളകു പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ആവശ്യത്തിന് വേവിച്ച് എടുക്കണം. മിക്‌സിയില്‍ ചോളം ചതച്ചെടുക്കുക. പാത്രത്തില്‍ ചിക്കന്‍ സ്റ്റോക്ക് ചൂടാക്കി അതിലേക്കു ചതച്ച ചോളം ചേര്‍ത്തു നാലു മിനിറ്റ് വേവിക്കുക. ഇതിലേക്കു വേവിച്ച ചിക്കനും ചേര്‍ത്തിളക്കുക. ഒരു ചെറിയ ബൗളില്‍ മുട്ട നന്നായി അടിച്ചു വലിയ കണ്ണുള്ള അരിപ്പവഴിയോ സ്പൂണ്‍ വഴിയോ നൂലുപോലെ ചിക്കന്‍ സ്റ്റോക്കിലേക്ക് ഇളക്കിക്കൊണ്ട് പതുക്കെ ഒഴിക്കുക. മുട്ട നാരുപോലെ സൂപ്പില്‍ കിടക്കണം. ഇതിലേക്ക് സോയസോസും കുരുമുളകുപൊടിയും ചേര്‍ക്കുക. ശേഷം കോണ്‍ഫ്‌ലോര്‍ അല്‍പം തണുത്ത വെള്ളത്തില്‍ കലക്കി ഒഴിക്കുക. ഇതിലേക്കു വെണ്ണയും സ്പ്രിങ് ഒനിയണ്‍ ചെറുതായി അരിഞ്ഞതും ചേര്‍ത്ത് ഇളക്കുക. സൂപ്പ് റെഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button