Latest NewsKeralaNews

കവിയൂരിലെ വൃദ്ധദമ്പതികളുടെ മരണം സംബന്ധിച്ച ദുരൂഹത നീങ്ങുന്നു; മരണത്തിന് പിന്നില്‍ മകനല്ല, പോലീസ് നിഗമനം ഇങ്ങനെ

തിരുവല്ല: കവിയൂരില്‍ വൃദ്ധ ദമ്പതികളുടെ മരണം സംബന്ധിച്ച ദുരൂഹത ഒഴിയുന്നു. സംഭവം കൊലപാതകത്തിന് ശേഷം ഉള്ള ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഭര്‍ത്താവ് വാസു ഭാര്യ രാജമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി. വാസുവിന്റേത് തൂങ്ങി മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കൊലപാതകത്തിന് ശേഷം വാസു ജീവനൊടുക്കുകയായിരുന്നു എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് ഇവരുടെ മകന്‍ പ്രശാന്തിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ പ്രശാന്തിന് മരണത്തില്‍ പങ്കില്ലെന്ന് പോലീസിന് വ്യക്തമായി.

ALSO READ: പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ 39 മൃതദേഹങ്ങള്‍ ; 25 കാരനായ ഡ്രൈവര്‍ അറസ്റ്റില്‍

അതേസമയം. സ്വത്തു തര്‍ക്ക വിഷയത്തില്‍ മകന്റെ ഭാഗത്തു നിന്ന് വാസുവിന് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായി തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെയാണ് കവിയൂര്‍ ക്ഷേത്രത്തിനു സമീപമുള്ള വീട്ടില്‍ വാസുവിനെയും ഭാര്യ രാജമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വാസുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. രാജമ്മയുടെ മൃതദേഹം കഴുത്ത് അറുത്ത് രക്തം വാര്‍ന്ന നിലയിലായിരുന്നു. മകന്‍ പ്രശാന്തും മാതാപിതാക്കളും തമ്മില്‍ സ്വത്തു തര്‍ക്കം നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് മകന്‍ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ALSO READ: ഹവാല ഇടപാട്; ഡി കെ ശിവകുമാറിന് ജാമ്യം, രാജ്യം വിട്ടുപോകരുതെന്ന് നിബന്ധന

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മാതാപിതാക്കളുടെ മരണത്തില്‍ പ്രശാന്തിന് പങ്കില്ലെന്ന് വ്യക്തമായത്. എന്നാല്‍ ഏതെങ്കിലും മറ്റേതെങ്കിലും തരത്തിലുള്ള സമ്മര്‍ദങ്ങള്‍ പ്രശാന്ത് അച്ഛനില്‍ ഉണ്ടാക്കിയിരുന്നോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button