തിരുവനന്തപുരം : മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മൂന്നുവകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, ഗൂഢഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടര്‍ന്നു, സോഷ്യല്‍ മീഡിയയിലൂടെ അപവാദപ്രചരണം നടത്തി തുടങ്ങിയ വകുപ്പുകളാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് ചുമത്തിയിരിക്കുന്നത്.
കേസില്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് ചോദ്യം ചെയ്യും. മഞ്ജു വാര്യരുടെയും മൊഴിയെടുക്കും.ശ്രീകുമാര്‍ മേനോന്‍ തന്നെയും തന്റെ കൂടെ നില്‍ക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി കാട്ടി മഞ്ജു വാര്യര്‍ ഡിജിപി ലോക്‌നാഥ് ബെഹ്റ പരാതി നല്‍കിയിരുന്നു.തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നുവെന്നും ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണ്. മഞ്ജു വാരിയര്‍ പരാതിയില്‍ പറഞ്ഞിരുന്നു.
അതേസമയം ക്രിമിനല്‍ കേസായതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് സിനിമാ സംഘടനകളുടെ നിലപാട്. പരാതിയില്‍ ജില്ലാ കൈംബ്രാഞ്ച് എസിപി സി.ഡി. ശ്രീനിവാസന്‍ അന്വേഷിക്കും.മഞ്ജുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് ചോദ്യം ചെയ്യും. മഞ്ജുവിന്റെ മൊഴിയും രേഖപ്പെടുത്തും.ശ്രീകുമാര്‍ മേനോന്‍ തന്നെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് താന്‍ ഭയപ്പെടുന്നതായി പരാതിയില്‍ മഞ്ജുവാര്യര്‍ പറയുന്നു.
നിരന്തരം അപമാനിക്കുന്ന ശ്രീകുമാര്‍ മേനോന്‍, തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഔദ്യോഗികാവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോനു കൈമാറിയിട്ടുള്ള ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും മഞ്ജുവാര്യര്‍ പരാതിയില്‍ പറയുന്നു.
Post Your Comments