ന്യൂഡല്‍ഹി: ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട പ്രസ്‌താവനയിൽ പരിഭ്രാന്തിയിലാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന അധികജലം വഴിതിരിച്ചുവിടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന ഓരോ നീക്കവും ഏറെ ആശങ്കയോടെയാണു പാക്കിസ്ഥാന്‍ നിരീക്ഷിക്കുന്നത്. സിന്ധു, ചിനാബ്, ഝലം നദികളിലെ ജലം വഴിതിരിച്ചു വിടാന്‍ ഇന്ത്യ നടത്തുന്ന ഏതു ശ്രമവും പ്രകോപനമായി കണക്കാക്കുമെന്നു പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന അധിക നദീജലം വഴിതിരിച്ച് ഇന്ത്യന്‍ മണ്ണിലേക്കു തന്നെ ഒഴുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും യോഗത്തില്‍ ചര്‍ച്ചയായി.
ഹിമാലയത്തില്‍ ഉത്ഭവിച്ച് ഇന്ത്യയിലൂടെ ഒഴുകുന്ന ആറു നദികള്‍ പാക്കിസ്ഥാനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു ഖുറേഷി. അത്തരത്തില്‍ ശ്രമമുണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്നും ഖുറേഷി വ്യക്തമാക്കി. ചര്‍ഖി ദാദ്രിയില്‍ ഗുസ്തിതാരം ബബിത ഫോഗട്ടിന്റെ പ്രചാരണാര്‍ഥമുള്ള റാലിയില്‍ പങ്കെടുക്കുന്നതിനിടെ മോദി നടത്തിയ പ്രസ്താവനയാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്. പാക്കിസ്ഥാനിലേക്കൊഴുകുന്ന നദീജലത്തിലെ ഇന്ത്യയുടെ വിഹിതം ഹരിയാനയിലെയും രാജസ്ഥാനിലെയും കര്‍ഷകര്‍ക്കു നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ALSO READ: കമലേഷ് തിവാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
സിന്ധു നദീജല കരാര്‍ ലംഘിക്കാതെ തന്നെ പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന അധികജലം വഴിതിരിച്ചു വിടാനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചുവെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. 70 വര്‍ഷമായി ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം പാക്കിസ്ഥാനിലേക്ക് ഒഴുകുകയാണെന്നു മോദി പറഞ്ഞു. ഇതു ഹരിയാനയിലെയും രാജസ്ഥാനിലെയും കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. അത് അവര്‍ക്കു ലഭിക്കാന്‍ നടപടിയെടുക്കുമെന്നും മോദി പറഞ്ഞു.
Post Your Comments