കോഴിക്കോട്: നറുക്കെടുപ്പിലൂടെ കിട്ടുന്ന ഫ്ളാറ്റുകള്‍ വില്‍ക്കാനോ വാടകയ്ക്ക് നല്‍കാനോ സാധിക്കില്ല . അവകാശികള്‍തന്നെ താമസിയ്ക്കണമെന്ന് ചട്ടം . കല്ലുത്താന്‍കടവ് ഫ്ളാറ്റില്‍ താമസിക്കുന്ന കോളനിക്കാര്‍ക്കാണ് കോര്‍പ്പറേഷന്‍ പുതിയ ചട്ടം ഇറക്കിയിരിക്കുന്നത്. ഈ ചട്ടപ്രകാരം ഫ്ളാറ്റുകള്‍ വാടകയ്ക്ക് നല്‍കാനോ വില്‍ക്കാനോ പറ്റില്ല. താമസാവകാശം മാത്രമാണ് ചട്ടപ്രകാരം അവകാശികള്‍ക്ക് അനുവദിച്ചിട്ടുള്ളത്. നവംബര്‍ രണ്ടിനാണ് ഫ്ളാറ്റ് ഉദ്ഘാടനം ചെയ്യുക.
Read Also : വന്‍ തോതില്‍ മായം കലര്‍ന്ന പൂജാസാമഗ്രികൾ കേരളത്തിലേക്ക്
അതിനുമുന്നോടിയായി കല്ലുത്താന്‍കടവ് ഭവനസമുച്ചയ നടത്തിപ്പിനുള്ള കരടുരേഖ കോര്‍പ്പറേഷന്‍ തയ്യാറാക്കി. കല്ലുത്താന്‍കടവ് കോളനി, ധോബിഘാന, സ്റ്റേഡിയം സത്രം കോളനി എന്നിവര്‍ക്കാണ് ഫ്ളാറ്റ് നല്‍കുന്നത്. നറുക്കെടുപ്പിലൂടെയാണ് ഇവര്‍ക്ക് നിശ്ചിത ഫ്ളാറ്റുകള്‍ അനുവദിക്കുക.
80 ശതമാനം വൈകല്യമുള്ളവര്‍ക്കും കാഴ്ചയ്ക്കും കാലിനും 60 ശതമാനം വൈകല്യമുള്ളവര്‍ക്കും താഴത്തെ നില നല്‍കും. അതുപോലെ 70 വയസ്സിന് മുകളിലുള്ള കിടപ്പുരോഗികള്‍ക്കും താഴെനില നല്‍കും. ഒഴിവുവരുന്ന ഫ്ളാറ്റുകള്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ മുന്‍ഗണനാക്രമപ്രകാരം അനുവദിക്കും.
സമുച്ചയത്തിന്റെ പരിപാലനച്ചുമതല ഹൗസിങ് സൊസൈറ്റിക്കാണ്. സൊസൈറ്റിക്ക് ഡെപ്പോസിറ്റ് എന്ന രീതിയില്‍ 5000 രൂപ പ്രവര്‍ത്തന മൂലധനമായി ഗുണഭോക്താക്കള്‍ നല്‍കണം. ഇതിനുപുറമേ പ്രവര്‍ത്തനങ്ങള്‍ക്കായി മാസവരിസംഖ്യയുമുണ്ടാകും. തുക പ്രത്യേകം അക്കൗണ്ടിലായിരിക്കണം. കെട്ടിടത്തിന്റെ ശുചിത്വം, പൊതുവായുള്ള വെള്ളം, വൈദ്യുതി എന്നിവയ്ക്കെല്ലാം ഈ തുക വിനിയോഗിക്കാം.
കോര്‍പ്പറേഷനായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് ഭവനം അനുവദിക്കാനുള്ള അധികാരം. കോര്‍പ്പറേഷന്‍തലത്തില്‍ മേയര്‍ ചെയര്‍മാനായ കമ്മിറ്റിക്കായിരിക്കും ചുമതല.
Post Your Comments