ആലപ്പുഴ: വന്‍ തോതില്‍ മായം കലര്‍ന്ന പൂജാസാമഗ്രികൾ കേരളത്തിലെത്തുന്നതായി റിപ്പോർട്ട്. ചന്ദനത്തിരി, നല്ലെണ്ണ, പനിനീര്‍, ചന്ദനക്കട്ട, വിളക്കിത്തിരി തുടങ്ങി പൂജയ്ക്കാവശ്യമുള്ള ഒട്ടുമിക്ക സാധനങ്ങളും അന്യസംസ്ഥാനങ്ങളിൽ നിന്ന് മായം കലർന്നാണ് കേരളത്തിലേക്ക് എത്തുന്നത്. കര്‍പ്പൂരമെത്തുന്നത് പ്രധാനമായും ഗുജറാത്ത്, മധുര, തമിഴ് നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്. കര്‍പ്പൂരത്തില്‍ മായമായി ചേര്‍ക്കാനുപയോഗിക്കുന്ന ഹെക്‌സാമിന്‍ എന്ന രാസവസ്തുവിന്റെ വില കിലോയ്ക്ക് 130 രൂപയാണ്. എഴുപത് ശതമാനം ഹെക്‌സാമിനും മുപ്പത് ശതമാനം കര്‍പ്പൂരവും ചേര്‍ത്ത കൂട്ടാണ് വിപണിയിലെത്തുന്നത്.
ഗുണനിലവാരം കുറഞ്ഞ ചന്ദനത്തിരിയുടെ നിര്‍മ്മാണത്തിലും വന്‍ തോതില്‍ മായം കലര്‍ത്തുന്നുണ്ട്. ചന്ദനക്കട്ട എന്ന പേരില്‍ ലഭിക്കുന്നത് ബിഹാറില്‍ നിന്നെത്തുന്ന വിലകുറഞ്ഞ പ്രത്യേകതരം മരം അരച്ച മിശ്രിതത്തില്‍ പേരിന് വേണ്ടി ചന്ദനം ചേര്‍ത്ത കൂട്ടാണ്.പനിനീരിലും മായമുണ്ട്. വിളക്കുതിരി നിന്നുകത്താന്‍ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.
Post Your Comments