കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസ് ജോളിയിലേയ്ക്ക് മാത്രം ഒതുങ്ങുന്നില്ല .ഷാജുവും പിതാവ് സഖറിയാസിനും നേര്‍ക്ക് സംശയമുന നീളുന്നു. ഇതോടെ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. ജോളിയുടെ രണ്ടാം ഭര്‍ത്താന് ഷാജുവിനെയും മാതാപിതാക്കളെയും നാളെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഷാജു, പിതാവ് സഖറിയാസ്, മാതാവ് ഫിലോമിന എന്നിവരെയാണ് നാളെ വീണ്ടും ചോദ്യം ചെയ്യുക. മുഖ്യപ്രതി ജോളിയെ നാളെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കും. ഇതിന് ശേഷം ഈ വീട്ടില്‍ വച്ചായിരിക്കും മൂവരെയും വിശദമായി ചോദ്യം ചെയ്യുന്നത്.
ഇന്ന് മുഖ്യപ്രതി ജോളിയേയും രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും പൊലീസ് വടകര തീരദേശ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തിരുന്നു. ഷാജുവിന്റെ അച്ഛന് സഖറിയാസിനേയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിരുന്നു. ആദ്യ ഭാര്യ സിലി കൊല്ലപ്പെടുമെന്ന് ഭര്‍ത്താവ് ഷാജുവിന് അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സിലിയുടെ പോസ്റ്റ്മോര്‍ട്ടം ഷാജു എതിര്‍ത്തത് ഇക്കാരണത്താലാണ് എന്നാണ് പൊലീസ് കരുതുന്നത്.
സിലി ജീവിച്ചിരിക്കെ തന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഷാജുവിനെതിരായ ജോളിയുടെ മൊഴിയും നിഗമനം ഇക്കാര്യം ശരിവയ്ക്കുന്നതാണ്. ഇന്നലത്തെ ചോദ്യം ചെയ്യലിലും ഷാജുവിനെതിരെ ജോളി മൊഴി നല്‍കിയിരുന്നു.
കൊല്ലപ്പെട്ട സിലിയുടെ, ആശുപത്രി ജീവനക്കാര്‍ കൈമാറിയ ആഭരണങ്ങള്‍ ഭര്‍ത്താവ് ഷാജുവിനെഏല്പിച്ചുവെന്നായിരുന്നു ജോളിയുടെ മൊഴി. മരണസമയത്ത് സിലി അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ആശുപത്രിയില്‍ നിന്നും കൈപ്പറ്റിയത് ജോളി ആയിരുന്നു. ഈ ആഭരണങ്ങളാണ് ഷാജുവിന് കൈമാറിയതെന്ന് ജോളി വ്യക്തമാക്കി. മരണസമയത്ത് സിലി ധരിച്ചിരുന്ന സ്വര്‍ണവും സിലിയുടെ കൈവശം നേരത്തെയുണ്ടായിരുന്ന 30 പവനോളം വരുന്ന ആഭരണങ്ങളും കാണാതായെന്ന് ബന്ധുക്കള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
Post Your Comments