Latest NewsNewsIndia

എബ്രഹാം ലിങ്കനെ പോലെ അനന്യസാധാരണങ്ങളായ തീരുമാനങ്ങൾ എടുക്കുന്നതിൽ മോദി തത്‌പരൻ; ഇന്ത്യയോട് മാപ്പ് ചോദിച്ച് അമേരിക്കന്‍ സെനറ്റര്‍

2008 നവംബര്‍ 26ന് മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ നിശബ്ദത പാലിച്ചതിന് താന്‍ ഇന്ത്യയോട് ക്ഷമ ചോദിക്കുകയാണെന്ന് വ്യക്തമാക്കി അമേരിക്കന്‍ സെനറ്റര്‍ രവി ബത്ര. അമേരിക്കൻ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കനെ പോലെ അനന്യസാധാരണങ്ങളായ തീരുമാനങ്ങൾ നിയമകാര്യങ്ങളിൽ സ്വീകരിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തത്‌പരനാണ്. കാശ്‌മീരിന് പ്രത്യേക പദവി നൽകുന്ന 370ആം വകുപ്പ് പിൻവലിച്ചു കൊണ്ട് മോദി നടത്തിയത് അത്തരത്തിലൊരു തീരുമാനമായിരുന്നെന്നും രവി ബത്ര വ്യക്തമാക്കി.

Read also: ഇന്ത്യന്‍ സൈന്യത്തിന്റെ ധീരത വെളിപ്പെടുത്തി സുദര്‍ശന ചക്ര വിഭാഗത്തിന്റെ പരിശീലനം, അണിനിരക്കുന്നത് 40000 സൈനികര്‍- വീഡിയോ വൈറലാകുന്നു

തെക്കൻ ഏഷ്യയിലെ മനുഷ്യാവകാശം എന്ന വിഷയത്തിൽ ന്യൂയോർക്കിൽ നടന്ന പ്രതിനിധി സഭയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബത്ര. അതിർത്തിയിലെ ഭീകരവാദം തടയുന്നതിനായി ഇന്ത്യ സ്വീകരിക്കുന്ന നടപടികളെയും അദ്ദേഹം പുകഴ്ത്തുകയുണ്ടായി. കാശ്‌മീർ വിഷയത്തിൽ മോദിയുടെ തീരുമാനം ഉചിതം തന്നെയായിരുന്നു. രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരേ അവകാശം സാധ്യമാക്കുകയാണ് അദ്ദേഹം ചെയ‌്തതെന്നും രവി ബത്ര പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button