Specials

ദീപാവലി: മധുര പലഹാരങ്ങളുടെ ആഘോഷവും

ദിവാലി ആഘോഷങ്ങൾ നമ്മുടെ സമൂഹത്തിൽ എത്രത്തോളം പ്രധാനപ്പെട്ടത് ആണെന്ന് ആ സമയങ്ങളിൽ ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മതിയാകും

ദിവാലി ആഘോഷങ്ങൾ നമ്മുടെ സമൂഹത്തിൽ എത്രത്തോളം പ്രധാനപ്പെട്ടത് ആണെന്ന് ആ സമയങ്ങളിൽ ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മതിയാകും. രംഗോലികളാലും, വിളക്കുകളാലും നിറഞ്ഞു നിൽക്കുന്ന സമയം ആണത്. ഇതിനു പുറമെ വ്യത്യസ്തമായ മധുര പലഹാരങ്ങളും ഈ സമയത്ത് നമ്മുക്ക് ലഭിക്കും. അങ്ങനെ ദീപാവലി സ്പെഷ്യൽ മധുര പലഹാരങ്ങൾ ഉണ്ട്. അങ്ങനെ ഉള്ള കുറച്ച് വിഭവങ്ങൾ പരിചയപ്പെടാം.

കാജു ബർഫി

ദീപാവലി ആഘോഷങ്ങളുടെ സമയത്ത്, ഈ ഡയമണ്ട് ആകൃതിയിലുള്ള കശുവണ്ടിയും പാലും ഉപയോഗിച്ച് നിർമിക്കുന്ന മധുര പലഹാരം ഒരു പ്രധാന വിഭവം ആണ്. അവ തയ്യാറാക്കാൻ വളരെ എളുപ്പമാണ്. വീട്ടിൽ ഇരുന്നു തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു വിഭവം ആണിത്.

മുറുക്ക്

അരി മാവു കൊണ്ടുണ്ടാക്കി തിളപ്പിച്ച എണ്ണയിൽ ഇട്ടെടുക്കുന്ന ഈ വിഭവം നമ്മുടെ മലയാളികളുടെ പ്രിയങ്കരമായ ഒരു പലഹാരം ആണ്. ദീപാവലി സമയത്ത് ഇത് വളരെ അധികമായി നിർമ്മിക്കുന്നു.

സന്ദേശ്

ഈ ദീപാവലി ആഘോഷിക്കാൻ ബംഗാളിലെ ഏറ്റവും പ്രചാരം ഉള്ള മധുര പലഹാരത്തിനൊപ്പം ആകട്ടെ. മധുരമുള്ള കോട്ടേജ് ചീസ് ഏലം എന്നിവ ഉപയോഗിച്ച് ആണ് ഇത് നിർമ്മിക്കുന്നത്.

സേവ് ചിവിട

ധാന്യങ്ങൾ, ഉണങ്ങിയ അത്തിപ്പഴങ്ങൾ, എന്നിവകൊണ്ട് നിർമ്മിച്ച ഈ ഭക്ഷണം മഹാരാഷ്ട്രക്കാരുടെ ഇഷ്ട വിഭവം ആണ്. ദീപാവലി സമയങ്ങളിൽ ആണ് ഇത് കൂടുതലും കണ്ട് വരുന്നു.

ഭകർവാദി

ഗ്രാം മാവുകൊണ്ടു നിർമ്മിച്ചതും, തേങ്ങയും, എള്ളെയും കൊണ്ട് നിറച്ച, ഭകർവാദി, ഗുജറാത്തി ദീപാവലി ആഘോഷങ്ങളുടെ അനിവാര്യ ഘടകമാണ്.

shortlink

Related Articles

Post Your Comments


Back to top button