Latest NewsNewsFestivals

തേനൂറും ജിലേബി ട്രൈ ചെയ്താലോ

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ജിലേബി. പ്രത്യേകിച്ച് കുറച്ചു മധുരം കൂടി അധികമാണെങ്കില്‍ ജിലേബി കഴിക്കുന്നതിന് ഒരു കൈയും കണക്കുമുണ്ടാകില്ല. എന്നാല്‍ ആര്‍ക്കെങ്കിലും ഈ തേനൂറുന്ന ജിലേബി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാമോ? വിചാരിച്ച പോലെ ഇത് വീട്ടിലുണ്ടാക്കാന്‍ ഒരു താമസവുമില്ല. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒന്നാണ് ജിലേബി. നല്ല മധുരമൂറുന്ന ജിലേബി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഈ ദീപാവലിക്കാലത്ത് ഇതൊന്നു പരീക്ഷിച്ചു നോക്കൂ

ആവശ്യമായ ചേരുവകള്‍

മൈദ – ഒരു കപ്പ്

മഞ്ഞള്‍പൊടി – ഒരു നുള്ള്

പഞ്ചസാര – ഒരു കപ്പ്

ചെറുനാരങ്ങ -പകുതി

തയ്യാറാക്കുന്ന വിധം

മൈദയും മഞ്ഞള്‍പ്പൊടിയും വെള്ളത്തില്‍ കലക്കി (ദോശമാവിന്റെ അയവില്‍) ഒരു നൂള്ള് യീസ്റ്റ് ചേര്‍ത്ത് 1 മണിക്കൂര്‍ വെക്കുക. മണിക്കൂറിന് ശേഷം 1 കപ്പ് പഞ്ചസാര ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു പകുതി ചെറുനാരങ്ങയുടെ നീര് ചേര്‍ത്ത് നൂല്‍പരുവത്തില്‍ പാനിയാക്കുക ഈ പഞ്ചസാര പാനി ചെറിയ തീയില്‍ അടുപ്പില്‍ തന്നെ വെക്കുക ജിലേബിയുടെ മാവ് ഒരു സോസ് ബോട്ടിലില്‍ ഒഴിക്കുക തിളയ്ക്കുന്ന എണ്ണയിലേക്ക് ജിലേബിയുടെ ഷേപ്പില്‍ പിഴിഞ്ഞ് പൊരിച്ച് എടുക്കണം ഇതിനെ പെട്ടെന്നു തന്നെ പഞ്ചസാരലായിനിയില്‍ മുക്കി 2 മിനിറ്റ് കഴിഞ്ഞ് പുറത്തേക്ക് എടുക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button